സൗദി പൈപ്പ്‌ലൈനിന് നേരെയുണ്ടായ ഡ്രോൺ ആക്രമണം: കടുത്ത ഭാഷയിൽ അപലപിച്ച് മുസ്‍ലിം വേൾഡ് ലീഗ്

മക്ക: സൗദി അറേബ്യയിലെ പ്രധാന ഈസ്റ്റ്-വെസ്റ്റ് (East-West) ക്രൂഡ് ഓയിൽ പൈപ്പ്‌ലൈനിന് നേരെ ഇറാഖിൽ നിന്നുണ്ടായ ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ച് അന്താരാഷ്ട്ര സംഘടനയായ മുസ്‍ലിം വേൾഡ് ലീഗ് (MWL). റിയാദ്, മദീന പ്രവിശ്യകളിലൂടെ കടന്നുപോകുന്ന പൈപ്പ്‌ലൈന് നേരെ നടന്ന ക്രൂരമായ ഈ നീക്കം സർവ്വ മതമൂല്യങ്ങളുടെയും അന്താരാഷ്ട്ര-മാനവിക നിയമങ്ങളുടെയും തത്വങ്ങളുടെയും പച്ചയായ ലംഘനമാണെന്ന് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽ ഈസ പ്രസ്താവനയിൽ വ്യക്തമാക്കി. ആക്രമണത്തെ പ്രതിരോധിക്കുന്നതിനും രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും പൗരന്മാരുടെയും നിവാസികളുടെയും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനും സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ അടിയന്തര നടപടികൾക്കും മക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന മുസ്‍ലിം വേൾഡ് ലീഗ് ജനറൽ സെക്രട്ടറിയേറ്റ് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ലോകമെമ്പാടുമുള്ള മുസ്‍ലിം സമൂഹങ്ങളുടെയും വിവിധ ഇസ്ലാമിക കൗൺസിലുകളുടെയും പിന്തുണ സൗദി അറേബ്യയ്ക്കൊപ്പമുണ്ടെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. പൈപ്പ്‌ലൈനിന്റെ സുരക്ഷ തകരാറിലാക്കാനും മേഖലയിലെ സമാധാനം നശിപ്പിക്കാനും ലക്ഷ്യമിട്ട് നടത്തിയ ഇത്തരം ഭീകര പ്രവർത്തനങ്ങൾക്കെതിരെ ആഗോള സമൂഹം ഒന്നിക്കണമെന്നും ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും ഓർഗനൈസേഷൻ ഓഫ് മുസ്‍ലിം സ്കോളേഴ്സിന്റെ മേധാവി കൂടിയായ ഡോ. അൽ ഈസ കൂട്ടിച്ചേർത്തു.

Related Articles

- Advertisement -spot_img

Latest Articles