റിയാദ്: റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നോർക്ക ഹെൽപ് ഡെസ്കിന്റെ രണ്ടാം ഘട്ടം വൻ വിജയമായി സമാപിച്ചു. രണ്ടു ഘട്ടങ്ങളിലായി നടന്ന തീവ്ര ദൗത്യത്തിലൂടെ ആയിരക്കണക്കിന് മലയാളി പ്രവാസികൾക്കാണ് നോർക്ക ഐഡി കാർഡും ‘നോർക്ക കെയർ പ്ലസ്’ ഇൻഷുറൻസ് പദ്ധതിയിൽ അംഗത്വവും ഉറപ്പാക്കാൻ സാധിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ബത്ഹ കെ.എം.സി.സി ഓഫീസിൽ ആരംഭിച്ച രണ്ടാം ഘട്ട ഹെൽപ് ഡെസ്ക് രാത്രി 10 മണിയോടെയാണ് അവസാനിച്ചത്. ആളുകളുടെ വൻ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് ടോക്കൺ ഏർപ്പെടുത്തിയാണ് സേവനങ്ങൾ നൽകിയത്.
നോർക്ക ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള സമയപരിധി ഈ മാസം 18-ന് അവസാനിക്കാനിരിക്കെയാണ് കെ.എം.സി.സിയുടെ ഈ ഇടപെടൽ. ഓൺലൈൻ സൗകര്യമുണ്ടെങ്കിലും ഇൻഷുറൻസിന്റെ വിവിധ സ്ലാബുകളെക്കുറിച്ചുള്ള വിവരമില്ലായ്മ മൂലം വലഞ്ഞ പ്രവാസികൾക്ക് ഹെൽപ് ഡെസ്ക് വലിയ ആശ്വാസമായി. ആദ്യഘട്ടത്തിൽ ബോധവൽക്കരണ ക്ലാസുകളും രാത്രികാല സേവനങ്ങളും നൽകിയ കെ.എം.സി.സി, ആദ്യ വിപുലമായ ഹെൽപ് ഡെസ്ക് വഴി 500-ലധികം പേർക്കും രണ്ടാം ഘട്ടത്തിൽ 600-ലേറെ പേർക്കും സേവനം ലഭ്യമാക്കി. പ്രത്യേക പരിശീലനം ലഭിച്ച മുപ്പതിലധികം വളണ്ടിയർമാരുടെ അക്ഷീണപ്രവർത്തനമാണ് ദൗത്യം വിജയകരമാക്കിയതെന്ന് ഭാരവാഹികളായ ഷമീർ പറമ്പത്തും ഫൈസൽ പൂനൂരും വ്യക്തമാക്കി. പ്രവാസികളുടെ വർദ്ധിച്ച താല്പര്യം പരിഗണിച്ച് ഇൻഷുറൻസിൽ ചേരാനുള്ള തീയതി സംസ്ഥാന സർക്കാർ നീട്ടി നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ ദേശീയ കമ്മിറ്റി സെക്രട്ടറിയേറ്റംഗളായ മുജീബ് ഉപ്പട, മൊയ്തീൻ കുട്ടി തെന്നല, റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ആക്റ്റിംഗ് സെക്രട്ടറി ഷാഫി മാസ്റ്റർ തുവ്വൂർ, ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത്, ഭാരവാഹികളായ ജലീൽ തിരൂർ, നാസർ മാങ്കാവ്, റഫീഖ് മഞ്ചേരി, സിറാജ് മേടപ്പിൽ, നജീബ് നല്ലാംങ്കണ്ടി, ഷംസു പെരുമ്പട്ട, പി സി മജീദ്, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, സുഹൈൽ അമ്പലക്കണ്ടി, സഫീർ തിരൂർ, ഷബീർ മണ്ണാർക്കാട്, അസീസ് വയനാട്, നാസർ വാകേരി, ബഷീർ ഇരുമ്പുഴി, സഫീർഖാൻ കരുവാരക്കുണ്ട്, ബഷീർ ചുള്ളിക്കോട്, നിഷാദ് കരിപ്പൂർ, നൗഫൽ ചാപ്പപ്പടി, നസീർ കണ്ണീരി, യൂനുസ് തോട്ടത്തിൽ, ശബാബ് ധർമ്മടം, സുധീർ ചൂരൽമല, ഡോ ജലീൽ മാസ്റ്റർ, ഇസ്ഹാഖ് താനൂർ, ജാഫർ അലി പൂളക്കൽ, ഹനീഫ മൂർക്കനാട്, യൂനുസ് കൈതാക്കോടൻ, ഇജാസ് തൃശൂർ, ജാഫർ മയ്യയിൽ, മുജീബ് വണ്ടൂർ, ഇഖ്ബാൽ തിരൂർ, ലത്തീഫ് കട്ടിപ്പാറ, സലാം മേപ്പാടി, സിദ്ധീഖ് കോനാരി, ഷറഫു വള്ളിക്കുന്ന്, ഫിറോസ് വള്ളിക്കുന്ന്, ഷംസു വടപുറം, ജംഷീദ് കരുവാരക്കുണ്ട്, റാഷിദ് പാണ്ടിക്കാട്, സിദ്ധീഖ് കോങ്ങാട്, റഷീദ് പാടിയങ്ങൽ, അബ്ദുൽ ഖാദർ കാരന്തൂർ, മജീദ് മണ്ണാർമല, അബൂട്ടി തുവ്വൂർ, ബഷീർ എടപ്പള്ളി എന്നിവർ ഹെൽപ് ഡെസ്കിന് നേതൃത്വം നൽകി.



