സനാ: അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട യെമൻ സർക്കാരും ഹൂതി വിമതരും തമ്മിലുള്ള പോരാട്ടം കടുക്കുന്നു. രാജ്യത്ത് അതിവേഗം മുന്നേറുന്ന ഹൂതികൾക്ക് നേരെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഡസൻ കണക്കിന് വ്യോമാക്രമണങ്ങൾ നടത്തിയതായി ഹൂതി വിഭാഗം അറിയിച്ചു.
അതേസമയം, ഹൂതികൾ കടുത്ത ക്രൂരതകളാണ് അഴിച്ചുവിടുന്നതെന്ന് യെമൻ പ്രധാനമന്ത്രി ആരോപിച്ചു. പ്രദേശങ്ങളിൽ അതിവേഗം മുന്നേറുന്ന ഹൂതി വിമതർ നിരപരാധികളായ പൗരന്മാരെ കൊന്നൊടുക്കുകയും പതിനായിരക്കണക്കിന് ആളുകളെ സ്വന്തം വീടുകളിൽ നിന്ന് കുടിയൊഴിപ്പിക്കുകയും ചെയ്യുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പൗരന്മാർക്ക് നേരെ നടക്കുന്ന ഈ അതിക്രമങ്ങൾ കടുത്ത ആശങ്ക ഉളവാക്കുന്നതാണെന്നും സർക്കാർ വ്യക്തമാക്കി.



