ഖലീലുൽ ബുഖാരി തങ്ങളുടെ മാതാവ് നിര്യാതയായി

കോഴിക്കോട് : സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമാ സെക്രട്ടറിയും മഅദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ മാതാവ് സയ്യിദത്ത് ഫാത്വിമ ഇമ്പിച്ചി ബീവി ഹജ്ജുമ്മ (93) നിര്യാതയായി. പ്രമുഖ പണ്ഡിതനായിരുന്ന മർഹൂം സയ്യിദ് അഹ്മദുൽ ബുഖാരിയായിരുന്നു ഭർത്താവ്. പ്രമുഖ സൂഫീവര്യനായിരുന്ന തൃക്കരിപ്പൂർ അൽ ഹാഫിള് ശാഹുൽ ഹമീദ് അൽ ബുഖാരി തങ്ങളുടെ മകളാണ്.

മറ്റു മക്കൾ : പരേതനായ സയ്യിദ് ഉമറുൽ ഫാറൂഖ് അൽ ബുഖാരി, സയ്യിദ് ഇസ്മാഈൽ അൽ ബുഖാരി, സയ്യിദ് അബ്‌ദുള്ള ഹബീബുറഹ്‌മാൻ അൽ ബുഖാരി, സയ്യിദ് ശിഹാബുദ്ധീൻ അൽ ബുഖാരി, സയ്യിദത്ത് റൈഹാന ബീവി, സയ്യിദത്ത് ഹബീബ ബീവി, പരേതരായ സയ്യിദത്ത് മൈമൂന സുഹ്‌റ ബീവി, സയ്യിദത്ത് ബരീറ ബീവി മരുമക്കൾ: സയ്യിദ് ശിഹാബുദ്ധീൻ ബാഫഖി മൊറയൂർ, സയ്യിദ് യഹ്‌യ ബുഖാരി വളപ്പട്ടണം , സയ്യിദത്ത് ഉമ്മു ഹാനി ബീവി, സയ്യിദത്ത് റഷീദ ബീവി, സയ്യിദത്ത് കുഞ്ഞ ബീവി, സയ്യിദത്ത് അസ്മാ ബീവി, സയ്യിദത്ത് ശക്കീറ ബീവി

മഞ്ചേശ്വരം മള്ഹർ സ്ഥാപനങ്ങളുടെ ചെയർമാൻ സയ്യിദ് ശഹീർ അബ്ദുറഹ്മാൻ അൽ ബുഖാരി പൗത്രനാണ്.  മയ്യിത്ത് നിസ്കാരം നാളെ (ചൊവ്വ) രാവിലെ 9 ന് കടലുണ്ടി കോർണിഷ് മുഹയുദ്ധീൻ മസ്ജിദിൽ

Related Articles

- Advertisement -spot_img

Latest Articles