ഫലസ്തീൻ വിലക്ക്: യു.എസ് നീക്കത്തിനെതിരെ 152 രാജ്യങ്ങളുടെ പിന്തുണയോടെ യു.എൻ പ്രമേയം

ന്യൂയോർക്ക്: ന്യൂയോർക്കിൽ നടക്കാനിരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ (UN) പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് ഫലസ്തീൻ പ്രതിനിധി സംഘത്തെയും പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെയും തടയാനുള്ള അമേരിക്കൻ തീരുമാനത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ കടുത്ത പ്രതിഷേധം. വാഷിംഗ്ടണിന്റെ വിസ നിഷേധ നടപടിയെ നിഷേധാത്മകമായി തള്ളിക്കളഞ്ഞുകൊണ്ട് ഐക്യരാഷ്ട്രസഭാ പൊതുസഭ അവതരിപ്പിച്ച പ്രമേയം 152 രാജ്യങ്ങളുടെ വൻ ഭൂരിപക്ഷത്തോടെ പാസായി. ആതിഥേയ രാജ്യമായ അമേരിക്ക നയതന്ത്ര പ്രതിനിധികൾക്ക് പ്രവേശനം അനുവദിച്ച് സഹകരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന 1947-ലെ ‘യു.എൻ ഹെഡ്ക്വാർട്ടേഴ്സ് എഗ്രിമെന്റ്’ (UN Headquarters Agreement) ലംഘനമാണ് അമേരിക്കൻ നടപടിയെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു.

ഫലസ്തീൻ പ്രതിനിധികൾക്ക് വിസ നൽകാൻ അമേരിക്ക തയ്യാറാകണമെന്ന് പ്രമേയത്തിലൂടെ ലോകരാജ്യങ്ങൾ ആവശ്യപ്പെട്ടു. ഫലസ്തീൻ അതോറിറ്റി പ്രതിനിധികൾക്കും ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ (PLO) അംഗങ്ങൾക്കും സുരക്ഷാ വേറ്റിംഗ് പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വിസ നിഷേധിച്ചത്. അമേരിക്കയുടെ ഈ ഏകപക്ഷീയ നടപടി അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്നും, തങ്ങളുടെ ശബ്ദം അന്താരാഷ്ട്ര വേദികളിൽ ഉയർത്താനുള്ള ഫലസ്തീന്റെ അവകാശത്തെ തടയുകയാണെന്നും അറബ്-മുസ്ലിം രാജ്യങ്ങളും സ്പെയിൻ, ഫ്രാൻസ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളും കുറ്റപ്പെടുത്തി.

വോട്ടെടുപ്പിലൂടെ ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി ട്രംപ് ഭരണകൂടത്തിന്റെ വിസ വിലക്കിനെതിരെ രംഗത്തുവന്നത് അമേരിക്കയ്ക്ക് വലിയ നയതന്ത്ര തിരിച്ചടിയായി മാറിയിരിക്കുകയാണ്.

Related Articles

- Advertisement -spot_img

Latest Articles