ദമ്മാം: ഒ.ഐ.സി.സി കിഴക്കൻ പ്രവിശ്യാ സൈഹാത്ത് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പ്രവാസലോകത്തെ തിരക്കുകൾക്കിടയിലും മലയാളിത്തനിമയും സാംസ്കാരിക പൈതൃകവും വിളിച്ചോതുന്നതായിരുന്നു സൈഹാത്തിൽ നടന്ന ഈ ഒത്തുചേരൽ.
ഒ.ഐ.സി.സി കിഴക്കൻ പ്രവിശ്യാ റീജണൽ കമ്മിറ്റി പ്രസിഡന്റ് ഇ.കെ. സലിം ചടങ്ങിൽ ഓണസന്ദേശം നൽകി. റീജണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം, അൻവർ വണ്ടൂർ തുടങ്ങിയ നേതാക്കൾ ഓണാഘോഷത്തിൽ പങ്കെടുത്ത് ആശംസകൾ നേർന്നു.
പ്രൗഢമായ ചടങ്ങിൽ നിരവധി പ്രവാസി മലയാളികൾ പങ്കെടുത്തു. ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ ഏറെ ശ്രദ്ധേയമായി. ഏരിയ പ്രസിഡന്റ് രമേശൻ പാലയ്ക്കലിന്റെ നേതൃത്വത്തിൽ ഒരുക്കിയ വിവിധ രുചിക്കൂട്ടുകൾ ഓണസദ്യയെ കൂടുതൽ ആസ്വാദ്യകരമാക്കി.
ഒ.ഐ.സി.സി ദമ്മാം റീജണൽ കമ്മിറ്റി ജനറൽ സെക്രട്ടറി സി.ടി. ശശി, ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി എബി മേലേവിളയിൽ, അസീസ് കുറ്റിയാടി, ഷെരീഫ് ഇടതുരുത്തി, റഹീം പടിഞ്ഞാറങ്ങാടി, നൗഷാദ്, റാസിഫ്, ബഷീർ, ജിനോച്ചൻ, സജ്ജാദ്, രാജീവ്, മുസ്തഫ, സിദ്ദീഖ്, ജയൻ, ജഗദീഷ്, റെജി കുണ്ടറ തുടങ്ങിയവർ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.



