ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാം ദിനവും പ്രക്ഷോഭം; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ വീണ്ടും കേസ്

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാം ദിനവും തെരുവിലിറങ്ങി ഇന്ത്യാ മുന്നണി നേതാക്കൾ. കൊണാട്ട് പ്ലേസിലെ റെസ്റ്റോറന്റിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സംഘടിപ്പിച്ച ഉച്ചഭക്ഷണ വിരുന്നിൽ പങ്കെടുത്ത ശേഷമാണ് എം.പിമാർ പ്രത്യേക ബസുകളിൽ മഹാത്മാഗാന്ധിയുടെ സ്മാരകമായ രാജ്ഘട്ടിലേക്ക് തിരിച്ചത്. ഗാന്ധി സമാധിയിൽ സമാധാനപരമായി പ്രാർത്ഥന നടത്താനാണ് തങ്ങൾ പോകുന്നതെന്ന് വ്യക്തമാക്കിയ ഖാർഗെ, തങ്ങളുടെ നടപടികൾ രാജ്യതാൽപ്പര്യത്തിന് നിരക്കുന്നതല്ലെന്ന തിരിച്ചറിവ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഉണ്ടാകുന്നതിന് വേണ്ടിയാണ് പ്രാർത്ഥനയെന്നും കൂട്ടിച്ചേർത്തു. വോട്ട് മോഷണം, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ജനതാൽപ്പര്യത്തിന് എതിരാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, രാജ്ഘട്ടിൽ പ്രതിഷേധ പരിപാടികൾ നടത്താൻ പോലീസ് അനുമതി നൽകിയിട്ടില്ല. പോലീസ് തടയുന്നത് വരെ ബസിൽ യാത്ര തുടരുമെന്ന് ഇന്ത്യാ മുന്നണി നേതാക്കൾ അറിയിച്ചു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി, സമാജ്‌വാദി പാർട്ടി നേതാക്കൾ എന്നിവരും ബസിലുണ്ട്. ഗ്യാനേഷ് കുമാർ രാജിവെക്കുന്നത് വരെ സമരം തുടരുമെന്നും രാജ്യത്തിന്റെ ആവശ്യത്തിനായാണ് ഇന്ത്യാ മുന്നണി തെരുവിലിറങ്ങിയിരിക്കുന്നതെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര വ്യക്തമാക്കി. ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് കൊണാട്ട് പ്ലേസിലും രാജ്ഘട്ടിലും പോലീസ് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.

പ്രതിഷേധങ്ങൾ തുടരുന്നതിനിടെ, ജോലി തടസ്സപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും മറ്റ് എം.പിമാർക്കുമെതിരെ ഡൽഹി പോലീസ് വീണ്ടും കേസെടുത്തു. തനിക്കെതിരെ ഉയരുന്ന കേസുകൾ മെഡലുകളാണെന്ന് രാഹുൽ ഗാന്ധി മുൻപ് പ്രതികരിച്ചിരുന്നു. പോലീസ് നടപടിയിൽഷേധിച്ച് കോൺഗ്രസ് ഇന്ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കുകയാണ്. അതിനിടെ, ഒക്ടോബർ 10 മുതൽ കോക്രോച്ച് ജനതാ പാർട്ടിയും (CJP) ജന്തർ മന്തറിൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിട്ടുണ്ട്. വിപ്ലവകരമായി മുന്നേറുന്ന സമരത്തിന് ആം ആദ്മി പാർട്ടിയും ഡി.എം.കെയും വിവിധ വിദ്യാർത്ഥി സംഘടനകളും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles