പശ്ചിമ ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ വോട്ട് തട്ടിപ്പ് ആരോപണവുമായി കോൺഗ്രസ്; ബി.ജെ.പി സ്ഥാനാർത്ഥി വ്യാജമായി വോട്ട് ചെയ്തെന്ന് തെളിവ് പുറത്തുവിട്ടു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ വൻ വോട്ട് തട്ടിപ്പ് നടന്നതായി ആരോപണവുമായി കോൺഗ്രസ് സംസ്ഥാന ഘടകം രംഗത്ത്. റെജിനഗർ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയായ സഖാരവ് സർക്കാർ മറ്റൊരു മണ്ഡലത്തിലെ വോട്ടറായിരുന്നിട്ടും റെജിനഗറിൽ അനധികൃതമായി വോട്ട് രേഖപ്പെടുത്തിയെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

ബെർഹാംപൂർ നിയമസഭാ മണ്ഡലത്തിലെ പാർട്ട് നമ്പർ 200-ൽ, സീരിയൽ നമ്പർ 788 ആയി വോട്ടർ പട്ടികയിൽ പേരുള്ള സഖാരവ് സർക്കാർ, ഒക്ടോബർ 6-ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ റെജിനഗറിലെ ബൂത്തിലെത്തി വോട്ട് ചെയ്യുന്നതിന്റെ വീഡിയോ സഹിതമാണ് കോൺഗ്രസ് എക്സ് (ട്വിറ്റർ) പോസ്റ്റിലൂടെ വിഷയം പുറത്തുവിട്ടത്. താൻ വോട്ടറല്ലാത്ത മണ്ഡലത്തിൽ സ്ഥാനാർത്ഥി നേരിട്ടെത്തി വോട്ട് ചെയ്തിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ നിശബ്ദത പാലിക്കുകയാണെന്നും പാർട്ടി കുറ്റപ്പെടുത്തി.

അതേസമയം, റെജിനഗർ, നന്ദിഗ്രാം മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ രണ്ടിടത്തും ബി.ജെ.പി വിജയം നേടി. 65 ശതമാനത്തിലധികം മുസ്ലിം വോട്ടർമാരുള്ള റെജിനഗറിൽ 63.14 ശതമാനം വോട്ട് നേടിയാണ് ബി.ജെ.പി സ്ഥാനാർത്ഥി സഖാരവ് സർക്കാർ ജയിച്ചുകയറിയത്. ഏപ്രിലിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ആം ജനത ഉന്നയൻ പാർട്ടി (എ.ജെ.യു.പി) നേതാവ് ഹുമയൂൺ കബീർ വിജയിച്ചതിനെ തുടർന്ന് ഒഴിഞ്ചുവന്ന സീറ്റിൽ അദ്ദേഹത്തിന്റെ മകൻ ഗോലം നബി ആസാദായിരുന്നു എ.ജെ.യു.പി സ്ഥാനാർത്ഥി.

എന്നാൽ ബി.ജെ.പിയുടെ ഈ അപ്രതീക്ഷിത മുന്നേറ്റത്തിന് പിന്നിൽ വോട്ട് തട്ടിപ്പും ക്രമക്കേടുകളുമാണെന്ന വാദത്തിലാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ.

Related Articles

- Advertisement -spot_img

Latest Articles