“അത് അറസ്റ്റല്ല, തട്ടിക്കൊണ്ടുപോകലാണ്”; ഗുരുഗ്രാം പോലീസിന്റെ നടപടിക്കെതിരെ കടുത്ത വിമർശനവുമായി ധ്രുവ് റാഠി

ന്യൂഡൽഹി: ജന്തർമന്തർ പ്രതിഷേധത്തിന് മുന്നോടിയായി തന്നെ കസ്റ്റഡിയിലെടുത്ത പോലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് പ്രമുഖ യൂട്യൂബറും പൗരാവകാശ പ്രവർത്തകനുമായ ധ്രുവ് റാഠി രംഗത്ത്. തന്നെ പോലീസ് അറസ്റ്റ് ചെയ്തതല്ലെന്നും മറിച്ച് ഗുണ്ടകളെപ്പോലെ വീട്ടിനകത്ത് അതിക്രമിച്ചു കയറി തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നും അദ്ദേഹം പുറത്തുവിട്ട പുതിയ വീഡിയോയിൽ വെളിപ്പെടുത്തി. സി.ജെ.പി പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചതിന് പിന്നാലെ ഗുരുഗ്രാമിലെ സെക്ടർ 56-ലുള്ള വസതിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ ഇരുപത് മണിക്കൂറിലധികം നീണ്ട കസ്റ്റഡിക്കൊടുവിൽ ഞായറാഴ്ച രാവിലെയാണ് പോലീസ് വിട്ടയച്ചത്.

പ്രതിഷേധത്തിൽ പങ്കെടുക്കാൻ മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയ സി.ജെ.പി നേതാക്കളായ അഭിജിത് ദീപ്‌കെ, അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവരെയും വിമാനം ലാൻഡ് ചെയ്ത ഉടൻ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിമാനത്തിനുള്ളിൽ വെച്ച് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ഇവരെയും പോലീസ് വിട്ടയച്ചു. സമാധാനപരമായ പ്രതിഷേധങ്ങളെ നേരിടാൻ ഭരണകൂടം നിയമവിരുദ്ധമായ മാർഗ്ഗങ്ങളാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപമാണ് ഇതിലൂടെ വീണ്ടും ശക്തമായിരിക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles