തെൽ അവീവ്: ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അധികാരം നഷ്ടപ്പെടുമെന്നും പ്രതിപക്ഷ നേതാവും മുൻ സൈനിക മേധാവിയുമായ ഗാഡി എയ്സൻകോട്ട് അടുത്ത പ്രധാനമന്ത്രിയാകുമെന്നും പ്രവചിച്ച് മുൻ ഇസ്രായേൽ നീതി ന്യായ മന്ത്രി യൂസി ബീലിൻ. ടെൽ അവീവിൽ നിന്ന് അൽ ജസീറയോട് സംസാരിക്കവേയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. നെതന്യാഹു ഇനി പ്രധാനമന്ത്രി സ്ഥാനത്ത് തുടരില്ല എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട സന്ദേശമെന്ന് ബീലിൻ ചൂണ്ടിക്കാട്ടി.
ഏറ്റവും വലിയ ഒറ്റക്കക്ഷിയായി നെതന്യാഹുവിന്റെ ലികുഡ് പാർട്ടി തുടരാൻ സാധ്യതയുണ്ടെങ്കിലും സഖ്യസർക്കാർ രൂപീകരിക്കാനുള്ള ശേഷിയാണ് ഇസ്രായേലി രാഷ്ട്രീയ സംവിധാനത്തിൽ നിർണ്ണായകമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. നെതന്യാഹുവിനെ എതിർക്കുന്ന പാർട്ടികൾക്ക് സംയുക്തമായി വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ സൂചനകൾ നൽകുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ 20 ഇന ഗസ്സ സമാധാന പദ്ധതിയോട് എയ്സൻകോട്ടിനുള്ള പ്രതിബദ്ധത മാറ്റങ്ങൾക്ക് വഴിവെക്കുമെന്നും നെതന്യാഹു ഈ വിഷയത്തിൽ വെറും വാഗ്ദാനങ്ങൾ മാത്രമാണ് നൽകിയതെന്നും ബീലിൻ കൂട്ടിച്ചേർത്തു.



