ജിദ്ദ: കേരള സർക്കാർ നോർക്ക കെയർ ഇൻഷൂറൻസ് പ്രീമിയം വർധിപ്പിച്ച പഴയ പടിയായി നിലനിർആതണമെന്നും,വിമാന ടിക്കറ്റ് വർധനവ് കുറക്കാൻ സർക്കാർ തലത്തിൽ സാശ്വതമായ ഇടപെടൽ ഉണ്ടാവണമെന്നും ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ എം സി സി പ്രവർത്തകസമിതി കേരളാ സർക്കാറിനോട് ആവശ്യപ്പെട്ടു.റഹ്മത്ത് അലി എരഞ്ഞിക്കലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജിദ്ദ മലപ്പുറം ജില്ലാ കെ എം സി സി ചെയർമാൻ കെ.കെ.മുഹമ്മദ് ഉൽഘാടനം ചെയ്തു.
ചടങ്ങിൽ കെ എം സി സി സുരക്ഷാ പദ്ധതിയിൽ മണ്ഡലം ചെയർമാൻ കെ.പി. അബ്ദുറഹ്മാൻ വലിയപറമ്പിനെ ചേർത്തി ഉൽഘാടനം നിർവ്വഹിച്ചു.. മുഹമ്മദ് കുട്ടി മുണ്ടകുളം, മുഷ്താഖ് മധുവായി, കെ.കെ. ഫൈറൂസ്, കബീർ നീറാട്, കോയകുട്ടി പുളിക്കൽ, നൗഷാദ് ആലങ്ങാടൻ, അബ്ദുൽ സലാം അടുരൻപറമ്പിൽ എന്നിവർ പ്രസംഗിച്ചു. അൻവർ വെട്ടുപ്പാറ സ്വാഗതവും, ലത്തീഫ് പൊന്നാട് നന്ദിയും പറഞ്ഞു.



