ബാലിസ്റ്റിക് മിസൈലുകളുടെ ദൂര പരിധി നീക്കി ഇറാൻ; കൂടുതൽ ദൂരപരിധിയുള്ള മിസൈലുകൾ നിർമ്മിക്കാൻ നീക്കം

ടെഹ്‌റാൻ: ബാലിസ്റ്റിക് മിസൈലുകൾക്ക് സ്വയം ഏർപ്പെടുത്തിയിരുന്ന 2,000 കിലോമീറ്റർ (1,200 മൈൽ) ദൂരപരിധി ഇറാൻ ഔദ്യോഗികമായി നീക്കം ചെയ്തു. അമേരിക്കയും ഇസ്രായേലുമായി പൂർണ്ണ തോതിലുള്ള യുദ്ധ ഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, കൂടുതൽ അകലെയുള്ള ലക്ഷ്യസ്ഥാനങ്ങളെ ആക്രമിക്കാൻ ശേഷിയുള്ള മിസൈലുകൾ നിർമ്മിക്കാനുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായാണ് തീരുമാനം.

അമേരിക്കയിൽ നിന്നോ ഇസ്രായേലിൽ നിന്നോ ഉണ്ടാകുന്ന ഏത് തരത്തിലുള്ള ഭീഷണിക്കും ഭൂമിശാസ്ത്രപരമായ അതിർവരമ്പുകളില്ലാത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖൊമേനി മുന്നറിയിപ്പ് നൽകി ദിവസങ്ങൾക്കുള്ളിലാണ് റെവല്യൂഷണറി ഗാർഡിന്റെ പ്രതികരണം. ടെഹ്‌റാനിൽ നടന്ന വാർത്താ സമ്മേളനത്തിൽ മിസൈൽ ദൂരപരിധിയെക്കുറിച്ചുള്ള ചോദ്യത്തിന്, “ആ നിയന്ത്രണം ഞങ്ങൾ ഒഴിവാക്കിയിരിക്കുന്നു” എന്ന് റെവല്യൂഷണറി ഗാർഡ് വക്താവ് ജനറൽ ഹുസൈൻ മൊഹെബ്ബി സ്ഥിരീകരിച്ചു.

നിലവിൽ 2,000 കിലോമീറ്ററിലധികം പരിധിയുള്ള മിസൈലുകൾ ഇറാന്റെ കൈവശമുള്ളതായി വിവരമില്ലെങ്കിലും, ഇറാന്റെ ബഹിരാകാശ പദ്ധതികളുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ (ICBM) വികസിപ്പിക്കാൻ സാധിക്കുമെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.

Related Articles

- Advertisement -spot_img

Latest Articles