മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു

റിയാദ്: കാൽനൂറ്റാണ്ടിലേറെയായി സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ നിര്യാതനായി. മലപ്പുറം പുല്ലാര വടക്കേകണ്ടി വീട്ടിൽ യൂസുഫ് അലി (53) ആണ് മരിച്ചത്. റിയാദിൽ പലചരക്ക് സാധനങ്ങളുടെ ഡെലിവറി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. 25 വർഷത്തിലധികമായി യൂസുഫ് അലി പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു.

ഒരു മാസം മുൻപ് ജോലിക്കിടെ കുഴഞ്ഞുവീഴുകയും പക്ഷാഘാതം സംഭവിക്കുകയും ചെയ്തതിനെ തുടർന്ന് റിയാദിലെ കിങ് സഊദ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ ചികിത്സയിൽ തുടരവെയാണ് അന്ത്യം സംഭവിച്ചത്. മുഹമ്മദ്, ആയിഷ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: സുലൈഖ. മക്കൾ: ലുബാബത്ത്, ലുജാനത്ത്, നവാസ്, നിയാസ് (റിയാദ്).

മൃതദേഹം റിയാദിൽ തന്നെ ഖബറടക്കുന്നതിനുള്ള നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജുനൈദ് ഓമച്ചപ്പുഴ, നസീർ കണ്ണീരി എന്നിവരും മക്കളായ നിയാസ്, നവാസ് എന്നിവരും നേതൃത്വം നൽകുന്നുണ്ട്.

Related Articles

- Advertisement -spot_img

Latest Articles