ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി ജിദ്ദയിൽ നിര്യാതയായി

ജിദ്ദ: നിലമ്പൂർ എടക്കര നരേക്കാവ് പുളിക്കൽ മുഹമ്മദ്‌ എന്നവരുടെ മകളും അമരമ്പലം കൂറ്റമ്പാറ സ്വദേശി പുതിയറ ശരീഫ് എന്നവരുടെ ഭാര്യയുമായ ഹസീന ശരീഫ് (35) എന്നവർ ഇന്ന് പുലർച്ചെ ജിദ്ദ കിങ്ങ് ഫഹദ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. മൂന്ന് മാസമായി ജിദ്ദ കിങ് ഫഹദ് ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഉംറ വിസയിൽ എത്തിയതായിരുന്നു. മുഹമ്മദ്‌ ഷാബിൽ, മുഹമ്മദ്‌ ഷൈഹാൻ എന്നിവർ മക്കളാണ്

മയ്യിത്ത് നാട്ടിൽ കൊണ്ടുപോകാനും ,മറ്റ് സഹായങ്ങൾക്കും ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് കൂടെയുണ്ട്.

Related Articles

- Advertisement -spot_img

Latest Articles