സാമ്പത്തികനേട്ടം ലക്ഷ്യമാക്കി പലരും പാർട്ടിയിലേക്ക് വരുന്നു- എം വി ഗോവിന്ദൻ

തി​രു​വ​ന​ന്ത​പു​രം: സാമ്പത്തിക നേട്ടം മുന്നിൽ കണ്ടാണ് പലരും പാരട്ടിയിലേക്ക് വരുന്നതെന്ന് സി പി എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​ർ​ക്കു​ള്ള റി​പ്പോ​ർ​ട്ടിം​ഗി​ലാണ് സെക്രട്ടറിയുടെ  രൂ​ക്ഷ​വി​മ​ർ​ശ​നം.

മ​ര​ണ​വും വി​വാ​ഹ​വും ഉ​ൾ​പ്പെ​ടെ പ്ര​ദേ​ശ​ത്തെ ജനകീയ വി​ഷ​യ​ങ്ങ​ളി​ൽ പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ സ​ജീ​വ​മാ​യി ഇ​ട​പെ​ട​ണം. ക്ഷേ​ത്ര​ങ്ങ​ളി​ൽ നി​ന്നും ആരാധനാലയങ്ങളിൽ നിന്നും  വി​ട്ടു നി​ൽ​ക്ക​രു​ത്. വി​ശ്വാ​സി​ക​ളെ കൂ​ടെ നി​ർ​ത്ത​ണ​മെ​ന്നും ജ​ന​ങ്ങ​ളോ​ട് വി​ന​യ​ത്തോ​ടെ പെ​രു​മാ​റ​ണ​മെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പുമായി ബന്ധപ്പെട്ട്  താ​ഴെ​ത്ത​ട്ടി​ൽ നി​ന്നും പാ​ർ​ട്ടി​ക്ക് ലഭിച്ച  ക​ണ​ക്കു​ക​ൾ പി​ഴ​ച്ച​ത് ഗു​രു​ത​ര വീ​ഴ്ച്ച​യാ​ണ്. താ​ഴെ​ത്ത​ട്ടി​ലു​ള്ള സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്കാ​ൻ പാ​ർ​ട്ടി​ക്ക് സാധിച്ചില്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

Related Articles

- Advertisement -spot_img

Latest Articles