15.8 C
Saudi Arabia
Thursday, March 26, 2026
spot_img

മുണ്ടക്കൈ ദുരന്തം ചെമ്പോത്തറ ഗ്രാമോത്സവം റെസ്ക്യൂ ടീം രണ്ട് മുതദേഹങ്ങൾ കണ്ടെത്തി

മുണ്ടക്കൈ : വയനാട് മുണ്ടക്കൈയിലുണ്ടായ ദുരന്തത്തിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി,ദുരന്ത പ്രദേശത്ത് ഇന്ന് രാവിലെ നടത്തിയ രക്ഷാ പ്രവർത്തനങ്ങളിലാണ് കണ്ടെത്തിയത്

വെള്ളരിമല വില്ലേജ് ആപ്പീസിന്റെ താഴ് ഭാഗത്ത് നിന്നാണ് ഇരുപത്തി രണ്ട് അംഗ ചെമ്പോത്തറ ഗ്രാമോത്സവം റെസ്ക്യൂ ടീം ഒരു പുരുഷന്റെയും , കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്, ഇവരെ തിരിച്ചറിഞ്ഞിട്ടില്ല,മൃതദേഹങ്ങൾ മേപ്പാടി ഗവണ്മെന്റ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ദുരന്തം ഉണ്ടായ ആദ്യ സമയങ്ങളിൽ തന്നെ ജില്ലാ ദുരന്ത നിവാരണ സേനയുമായി സഹകരിച്ച് റെസ്ക്യൂ ടീം ദുരന്ത സ്ഥലത്ത് രക്ഷാപ്രവർത്തന രംഗത്തുണ്ട് ,അഡ്വ:ആന്റണി ചെമ്പോത്തറ, പികെ റഷീദ്,കെ .യൂനസ്,പിഎ ഹംസ, സുധാകരൻ,ശമീൽ,ടിറ്റോ,ക്യാപ്റ്റൻ എം.അബ്ദുൽ റഷീദ് എന്നിവരുടെ നേതൃത്വത്തിലാണ് റെസ്ക്യൂ ടീം സേവന രംഗത്തുള്ളത്.

Related Articles

- Advertisement -spot_img

Latest Articles