20.1 C
Saudi Arabia
Wednesday, February 4, 2026
spot_img

ഹേമ കമ്മിറ്റി റിപ്പോർട്ട്: സമഗ്ര അന്വേഷണം വേണം – വി ഡി സതീശൻ

തി​രു​വ​ന​ന്ത​പു​രം: സിനിമാ രംഗത്തെ പ്രശ്നങ്ങൾ പഠിച്ച് ജസ്റ്റിസ് ഹേമ കമ്മിറ്റി സമർപ്പിച്ച റി​പ്പോ​ർ​ട്ടിൻമേൽ സമഗ്രാന്വേഷണം നടത്തി കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ണമെന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. ഇ​ര​ക​ള്‍ ന​ല്‍​കി​യ മൊ​ഴി​ക​ളേ​യും സ​മ​ര്‍​പ്പി​ച്ച തെ​ളി​വു​ക​ളേ​യും ആധാരമാക്കി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു മു​ഖ്യ​മ​ന്ത്രി​ക്കും സി​നി​മ – സാം​സ്ക്കാ​രി​ക വ​കു​പ്പ് മ​ന്ത്രി​ക്കും പ്രതിപക്ഷ നേതാവ് ക​ത്ത് ന​ൽ​കി. ഒരു വ​നി​ത ഐപിഎ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ കീഴിൽ പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അദ്ദേഹം കത്തിൽ  ആ​വ​ശ്യപെട്ടു. 

2019-ല്‍ ​സ​മ​ര്‍​പ്പി​ച്ച ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടിൽ പോ​ക്‌​സോ ഉൾപ്പടെ ഗു​രു​ത​ര ലൈം​ഗി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ഉൾപെട്ടിട്ടുണ്ട്. റിപ്പോർട്ടിന്മേൽ  അ​ന്വേ​ഷ​ണം ന​ട​ത്താ​തെ, നി​യ​മ വ്യ​വ​സ്ഥ​കളെ  വെ​ല്ലു​വി​ളി​ച്ചു റി​പ്പോ​ര്‍​ട്ട് ത​ന്നെ പൂ​ഴ്ത്തി​യ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി  പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം കു​റ്റ​ക​ര​മാ​ണ്. പോ​ക്‌​സോ നി​യ​മ​പ്ര​കാ​ര​മു​ള്ള കു​റ്റം ചെ​യ്‌​തെ​ന്നറിഞ്ഞിട്ടും അ​ത് മ​റ​ച്ചു​വ​ക്കു​ക​യോ റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​തി​രി​ക്കു​ക​യോ ചെ​യ്യു​ന്ന​തും ക്രി​മി​ന​ല്‍ കു​റ്റ​മാ​ണ്.

ഇവിടെ ക്രി​മി​ന​ല്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ പ​ര​മ്പ​ര തന്നെയാണ് നടന്നത്. കൃത്യമായ വിവരങ്ങൾ കിട്ടിയിട്ടും  നാ​ല​ര വ​ര്‍​ഷം സ​ര്‍​ക്കാ​ര്‍ അ​ത് മ​റ​ച്ചു​വ​ച്ച​ത് ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യു​ടെ 199 വ​കു​പ്പ് പ്ര​കാ​രം ക്രി​മി​ന​ൽ കു​റ്റ​മാ​ണ്. സംസ്ഥാനത്തിനൊന്നാകെ അ​പ​മാ​ന​​മാ​യ ഈ സം​ഭ​വ​ത്തി​ല്‍ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്തി തെറ്റ് ചെയ്തവരെ നി​യ​മ​ത്തി​ന് മു​ന്നി​ല്‍ ഹാജരാക്കാൻ  ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു.

Related Articles

- Advertisement -spot_img

Latest Articles