റഹീമിനെ ഉമ്മ ജയിലിൽ സന്ദർശിച്ചു.

റിയാദ്: റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക് സ്വദേശി അബ്ദുൽറഹീമിനെ ഉമ്മ ഫാത്തിമ ജയിലിൽ സദർശിച്ചു. അൽ ഖർജ് റോഡിലെ അൽ ഇക്‌സാൻ ജയിലിൽ എത്തിയാണ് ഉമ്മ റഹീമിനെ കണ്ടത്. തിങ്കളാഴ്‌ച രാവിലെ പത്ത് മണിക്ക് റഹീമിന്റെ ഉമ്മ ഫാത്തിമ ഇന്ത്യൻ എംബസിയിൽ എത്തിയിരുന്നു.

ഉംറ നിർവഹിച്ചതിന് ശേഷം സഹോദരനുമൊത്ത് ഉമ്മ  അബ്ദുൽ റഹീമിനെ സന്ദർശിക്കാൻ ജയിലിൽ എത്തിയിരുന്നെങ്കിലും കണാതെ തിരിച്ചു പോവുകയാണുണ്ടായത്. ഇത് സംബന്ധിച്ച വിവാദങ്ങൾ നിലനിൽക്കെയാണ് ഉമ്മയുടെ സന്ദർശനം.

റഹീമിന്റെ മോചന ഉത്തരവ് സംബന്ധിച്ച കേസ് നവംബർ 17 നു കോടതി പരിഗണിക്കും.

Related Articles

- Advertisement -spot_img

Latest Articles