29 C
Saudi Arabia
Thursday, February 12, 2026
spot_img

കേളി ശ്രവണ സഹായി കൈമാറി.

റിയാദ് : കേളീ കലാസാംസ്കാരിക വേദിയുടെ സാമൂഹ്യക്ഷേമ പദ്ധതി പ്രകാരമുള്ള ശ്രവണ സഹായി സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ കൈമാറി.

കേളി നാട്ടിൽ നടത്തുന്ന സാമൂഹ്യ ഇടപെടലുകളുടെ ഭാഗമായാണ് ശ്രവണ സഹായി കൈമാറിയത്. കോട്ടയം പാമ്പാടി സ്വദേശിയായ സ്കൂൾ വിദ്യാർത്ഥിക്ക് ജന്മനായുള്ള കേൾവി പരിമിതി മൂലം തുടർ വിദ്യാഭ്യാസത്തിന് തടസ്സം നേരിടുന്നതായി മന്ത്രി വാസവൻ സംഘടനയെ അറിയിക്കുകയും, സാമ്പത്തികമായി പരാധീനതയുള്ള കുടുബത്തെ സഹായിക്കാൻ കേളി കേന്ദ്രകമ്മറ്റി തീരുമാനിക്കുകയായിരുന്നു. കോട്ടയത്തെ മന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ പ്രവാസി സംഘം കോട്ടയം ജില്ലാ ട്രഷറർ സി ജോർജ്ജ് പ്രവാസി സംഘം ഏറ്റുമാനൂർ ഏരിയ പ്രസിഡൻ്റ് ഷിൻസി തോമസ് സെക്രട്ടറി അജയകുമാർ കേളിയുടെ കോട്ടയം ജില്ലാ കോഡിനേറ്റർ പ്രതീപ് രാജ് എന്നിവർ സന്നിഹിതരായി.

ആംബുലൻസ്, ഡയാലിസിസ് മിഷ്യനുകൾ, പ്രത്യേകം പരിഗണന നൽകേണ്ടവരെ ചേർത്ത് പിടിക്കുന്നവരുമായി ചേർന്ന് ഭക്ഷണ വിതരണം, വിശ്രമ ജീവിതം നയിക്കുന്ന അംഗങ്ങൾക്കുള്ള പെൻഷൻ, ഗുരുതര രോഗങ്ങളാൽ അവശത അനുഭവിക്കുന്ന മുൻ അംഗങ്ങൾക്കുള്ള ചികിത്സാ സഹായം, എസ്എംഎ രോഗികൾക്കുള്ള ബൈപാസ് മിഷ്യനുകൾ തുടങ്ങീ ഒട്ടനവധി ഇടപെടലുകൾ കൂടാതെ നാട് അഭിമുഖീകരിക്കുന്ന പ്രകൃതിക്ഷോഭങ്ങളിലും മറ്റും കേളി ക്രിയാത്മകമായി നാട്ടിൽ ഇടപെടുന്നുണ്ട്

Related Articles

- Advertisement -spot_img

Latest Articles