പുതുവൽസരാശംസ നേർന്നില്ല; യുവാവിനെ കുത്തിവീഴ്ത്തി

തൃശൂർ: തൃശൂരിൽ യുവാവിനെ കുത്തി വീഴ്ത്തി. മുള്ളൂർക്കര ആറ്റൂർ സ്വദേശി ശുഹൈബിനാണ് (22) കുത്തേറ്റത്. ഷാഫിയാണ് ശുഹൈബിനെ കുത്തിയത്. ഞ്ചാവ് കേസിലെ പ്രതിയാണ് ഷാഫി. ഇന്നലെ രാത്രിയാണ് സംഭവം. പുതുവത്സരാശംസകൾ നേരാത്തതാണ് പ്രതിയെ അക്രമത്തിന് പ്രേരിപ്പിച്ചത്.

ബൈക്കിലെത്തിയ ഷുഹൈബ് ബസ്റ്റോപ്പിലിരുന്ന എല്ലാവർക്കും പുതുവത്സരാശംസകൾ നേർന്നപ്പോൾ തനിക്ക് മാത്രം ആശംസ നേർന്നില്ലെന്നു പറഞ്ഞാണ് ഷാഫി അക്രമം നടത്തിയത്.

ശുഹൈബിൻറെ ശരീരത്തിൽ 24 തവണകുത്തേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഷുഹൈബ് തൃശൂർ മെഡിക്കൽ കോളേജ് ആശുപതിയിൽ ചികിത്സയിലാണ്. നേരത്തെ കാപ്പ ചുമത്തപ്പെട്ട പ്രതിയാണ് ഷാഫി.

Related Articles

- Advertisement -spot_img

Latest Articles