തിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ സംബന്ധിച്ച് സർക്കാർ പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിലെ റിപ്പോർട്ട് പുറത്തുവന്നു. പോലീസ് ഡിപ്പാർട്മെന്റിനൊഴികെ മറ്റൊരു വകുപ്പുകൾക്കും പൂരം കലകളിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ട്.
എഡിജിപി മനോജ് അബ്രഹാം റിപ്പോർട്ട് സർക്കാരിന് കൈമാറി. വനം, ഫയർഫോഴ്‌സ്, തദ്ദേശം, ജില്ലാ ഭരണകൂടം, എക്സ്പ്ലോസീവ് തുടങ്ങിയ വകുപ്പുകളുടെ വീഴ്ചയാണ് എഡിജിപി മനോജ് അബ്രഹാം അന്വേഷിച്ചത്.
ഈ റിപ്പോർട്ടിലാണ് പോലീസ് ഒഴികെ മറ്റു വകുപ്പുകൾക്ക് വീഴ്ച്ചയുണ്ടായിട്ടില്ലെന്ന് കണ്ടെത്തിയത്. ത്രിതല അന്വേഷണത്തിലെ ഒരു അന്വേഷണമാണ് ഇതോടെ പൂർത്തിയായത്. എഡിജിപി മനോജ് എബ്രഹാം നൽകിയ റിപ്പോർട്ടിൽ 20 ശുപാർശകൾ കൂടിയുണ്ട്.



