മലപ്പുറം: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത സംഭവത്തിൽ പിവി അൻവർ എംഎൽഎയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒതായിലെ വീട്ടിലെത്തിയാണ് അൻവറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഭരണകൂട ഭീകരതയുടെ ഇരയാണ് താനെന്നും അറസ്റ്റിന് പിന്നിൽ പിണറായി വിജയനും പൊളിറ്റിക്കൽ സെക്രട്ടറി ശശിയുമാണെന്നും പിവി അൻവർ പ്രതികരിച്ചു.
ഭരണ കൂടാ ഭീകരതക്കെതിരെ പ്രതിഷേധിക്കുക എന്ന് ഫേസ് ബുക്കിൽ എംഎൽഎ പോസ്റ്റ് ചെയ്തു. തന്നെ അറസ്റ്റ് ചെയ്യാൻ മലപ്പുറം ജില്ലയിലെ മുഴുവൻ പോലീസുകാരും വീട്ടിൽ വന്നിട്ടുണ്ടെന്ന് അൻവർ പരിഹസിച്ചിരുന്നു. മാണിയെ ആന ചവിട്ടി കൊന്നതിലെ സ്വാഭാവിക പ്രതിഷേധം മാത്രമാണ് നടന്നത്. ഞാനൊരു നിയം സഭ സാമാജികനാണ്. നിയമത്തിന് വഴി പെട്ട് ജീവിക്കും.
അൻവറിനെ അറസ്റ്റ് ചെയ്യാൻ പോലീസ് സംഘം നേരത്തെ അൻവറിന്റെ വീട്ടിലെത്തിയിരുന്നു.
നിലമ്പൂർ സിഐ സുനിൽ പള്ളിക്കലിൻറെ നേതൃത്വത്തിലാണ് അൻവറിനെകസ്റ്റഡിയിലെടുത്തത്.



