26.3 C
Saudi Arabia
Sunday, March 22, 2026
spot_img

വഖഫ് ബിൽ; മുസ്‌ലിം വ്യക്തിനിയമങ്ങളും സ്വത്തവകാശങ്ങളും കവർന്നെടുക്കുകയാണ് ലക്ഷ്യം. രാഹുൽ ഗാന്ധി

ന്യൂഡൽഹി: മുസ്‌ലിംകളുടെ വ്യകതി നിയമങ്ങളും സ്വത്തവകാശങ്ങളും കവർന്നെടുക്കാനുള്ള ലക്ഷ്യമാണ് ബില്ലിന്റെ പിന്നിലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

ആർഎസ്എസും ബിജെപിയും അവരുടെ സഖ്യകക്ഷികളും ചേർന്ന് ഭരണഘടനക്കെതിരെ ആക്രമണം നടത്തുന്നു എന്നും ഇത് മുസ്‌ലിംകളെ ലക്ഷ്യത്തെ വെച്ചുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ഭാവിയിൽ ഇത് മറ്റു സമുദായങ്ങൾക്ക് നേരെയും ഉണ്ടാവുമെന്നും ഇത്തരം ശ്രമങ്ങളെ കോൺഗ്രസ് ശക്തമായി എതിർക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഇന്ത്യ എന്ന ആശയത്തെ ആക്രമിക്കുകയും മതസ്വാതന്ത്ര്യത്തിനുള്ള അവകാശമായ ആർട്ടിക്കിൾ 25 ലംഘിക്കുകയും ചെയ്യുന്നതിനാൽ കോൺഗ്രസ് ഈ നിയമ നിർമ്മാണത്തെ ശക്തമായി എതിർക്കുന്നുവെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

 

Related Articles

- Advertisement -spot_img

Latest Articles