15.7 C
Saudi Arabia
Thursday, March 26, 2026
spot_img

ഷാജി പണിക്കർക്ക് അസീർ പ്രവാസിയുടെ യാത്രാമംഗളം

അബഹ: പ്രവാസത്തിന് നാന്ദി കുറിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഷാജി പണിക്കർക്ക് അസീർ പ്രവാസി സംഘം യാത്രയയപ്പ് നൽകി. കരുനാഗപ്പള്ളി ചങ്ങംകുളങ്ങര സ്വദേശിയായ ഷാജി അസീർ പ്രവാസി സംഘം കേന്ദ്ര എക്സിക്റ്റീവ് അംഗമാണ്. നാല് പതിറ്റാണ്ടിന്റെ സൗഹൃദ വലയത്തോട് വിട പറയുന്ന പണിക്കർക്ക് ഹൃദ്യമായ യാത്രയയപ്പാണ് അസീർ കുടുംബം നൽകിയത്.

അബ്ദുൽ വഹാബ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ച പരിപാടി അസീർ പ്രവാസി രക്ഷാധികാരി ബാബു പരപ്പനങ്ങാടി ഉൽഘടനം ചെയ്തു. ഖമീസ്, അബഹ, സെറത്താബീദ്, ലഹദ് തുടങ്ങി ഏരിയ കമ്മിറ്റികളിൽ നിന്നും വിവിധ യൂണിറ്റുകളിൽ നിന്നും പ്രവർത്തകർ ചടങ്ങിന് എത്തിയിരുന്നു.

പ്രവാസാം നൽകിയ സൗഹൃദമാണ് നാലു പതിറ്റാണ്ടിന്റെ സമ്പാദ്യമെന്ന് നന്ദി പ്രസംഗത്തിൽ ഷാജി പണിക്കർ പറഞ്ഞു.

 

Related Articles

- Advertisement -spot_img

Latest Articles