നവകേരള ബസ് ബാംഗ്ലൂർ സർവീസ് തുടങ്ങി; ആദ്യ യാത്രയിൽ വാതിൽ കേടായി

കോഴിക്കോട്: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭ കേരളം മുഴുവൻ സഞ്ചരിച്ച ‘നവകേരള ബസ്’ ബാംഗ്ലൂർ സർവീസ് ആരംഭിച്ചു. കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്കുള്ള ഗരുഡപ്രീമിയം സർവീസ് ഇന്നലെ നാലരയോടെയാണ് ആരംഭിച്ചത്. യാത്ര ആരംഭിച്ചയുടനെ തന്നെ ബസിന്റെ ഹൈഡ്രോളിക് ഡോർ ഇടയ്ക്കിടെ തനിയെ തുറന്നു പോകുകയായിരുന്നു. കാറ്റ് ശക്തമാവാൻ തുടങ്ങിയതോടെ കാരന്തൂർ ബസ് നിർത്തി. യാത്രക്കാരും കണ്ടക്ടറും ചേർന്ന് ബാഗിന്റെ വള്ളിയും മറ്റും ഉപയോഗിച്ച് വാതിൽ കെട്ടിയിട്ട് യാത്ര തുടരുകയായിരുന്നു.
അര മണിക്കൂർ വൈകി ആരംഭിച്ച യാത്രക്ക് താമരശേരിയിൽ സ്വീകരണം ലഭിച്ചു. ഏപ്രിൽ മുപ്പതിന് തുടങ്ങിയ ഓൺലൈൻ സീറ്റ് ബുക്കിംഗ് രണ്ട് ദിവസം കൊണ്ട് ഫുൾ ആയി. 26 സീറ്റുള്ള ബസ്സിൽ ഒരു സീറ്റ് കണ്ടക്ടറുടേതാണ് 25 സീറ്റ് യാത്രക്കാർക്കും. റിസർവ് ഡ്രൈവർ കം കണ്ടക്ടർ രീതിയിൽ പി. ജയ്ഫർ, ഷാജി മോൻ എന്നിവരാണ് ബസ് ഓടിക്കുന്നത്.
കോഴിക്കോട്– ബെംഗളൂരു റൂട്ടിലാണ് സ്ഥിരം സർവീസ്. കോഴിക്കോട്ടേക്കു ബസ് എത്തിക്കാനുള്ള യാത്ര 9 യാത്രക്കാരുള്ള തിരുവനന്തപുരം– കോഴിക്കോട് സർവീസായി മാറി. വഴിയിലും യാത്രക്കാരെ കയറ്റിയിരുന്നു.

മന്ത്രിസഭയുമായി ബസ് സഞ്ചരിച്ചപ്പോൾ ഡ്യൂട്ടി ചെയ്ത ഡ്രൈവർ തന്നെയാണ് ബസ് കോഴിക്കോട്ടെത്തിച്ചത്.

Related Articles

- Advertisement -spot_img

Latest Articles