ഇരട്ട ക്ലച്ചും ബ്രേക്കും ഘടിപ്പിച്ച വാഹനങ്ങൾക്ക് നിയന്ത്രണം.

തിരുവനന്തപുരം: ഇരട്ടനിയന്ത്രണ സംവിധാനങ്ങളുള്ള വാഹനങ്ങള്‍ ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്നതിന് വാഹന വകുപ്പ് വിലക്കേർപ്പെടുത്തി.

ഡ്രൈവിംഗ് പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക്, പരിശീലകന്കൂടി നിയന്ത്രിക്കാൻ കഴിയുന്ന ഇരട്ട ബ്രേക്കും ക്ലച്ചും നിര്‍ബന്ധമാണ്. പലയിടത്തും ഇവ ഡ്രൈവിങ് ടെസ്റ്റിനും ഉപയോഗിക്കുന്നുണ്ട്. ഇത് മൂന്നുമാസം കൂടി തുടരാനാവുമെങ്കിലും ശേഷം സാധാരണ വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ.

ടെസ്റ്റിനിടെ വാഹനം ഓടിക്കുന്നയാള്‍ എന്തെങ്കിലും പിഴവ് വരുത്തിയാല്‍ ഇരട്ട നിയന്ത്രണമുള്ള…
ണെങ്കില്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് വാഹനം നിയന്ത്രിക്കാനാവും. ഇത്തരം വാഹനം ഒഴിവാക്കുന്നത് സുരക്ഷയെ ബാധിക്കുമെന്ന പരാതി ഉയരുന്നുമുണ്ട്.

Related Articles

- Advertisement -spot_img

Latest Articles