ഐ എ എസ് ചേരിപ്പോര്: എൻ പ്രശാന്തിനും കെ ഗോപാലകൃഷ്‌ണനും സസ്പെൻഷൻ

തിരുവനന്തപുരം: ഐ എ എസ് ചേരിപ്പോരിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. കൃഷി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ പ്രശാന്തിനും വാണിജ്യ വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്‌ണനെയുമാണ് സസ്പെൻഡ് ചെയ്‌തത്‌.

ഉദ്യോഗസ്ഥന്മാരെ ഉൾപ്പെടുത്തി മതാടിസ്ഥാനത്തിൽ വാട്‍സ് ആപ് ഗ്രൂപുകളുണ്ടാക്കി മത സ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചുവെന്ന ആരോപണമാണ് കെ ഗോപാലകൃഷ്ണനെ തിരെയുള്ളത്. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ജയതതിലകിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തിപരമായ പരാമർശം നടത്തിയെന്നാണ് പ്രശാന്തിനെതിരെയുള്ള ആരോപണം

Related Articles

- Advertisement -spot_img

Latest Articles