പ്രവാസി സുരക്ഷാ പദ്ധതി: സഹായ ധനം കൈമാറി.

റിയാദ്: പ്രവാസി സുരക്ഷാ പദ്ധതിയുടെ സഹായ ധനം കൈമാറി. ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസികൾക്കായി നടപ്പിലാക്കിയ പ്രവാസി സുരക്ഷാ പദ്ധതിയുടെ സഹായ ധനമാണ് കൈമാറിയത്. പദ്ധതിയിൽ അംഗമായിരിക്കെ അസുഖമായി ചികിത്സയിലുള്ള മലപ്പുറം സ്വദേശിക്കുള്ള അടിയന്തിര ചികിത്സ സഹായം ഒരു ലക്ഷം രൂപ സിദ്ധീഖ് കല്ലുപറമ്പന് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ, കൺവീനർ നവാസ് വെള്ളിമാടുകുന്ന് എന്നിവർ ചേർന്ന് കൈമാറി.

ചടങ്ങിൽ ഭാരവാഹികളായ സലിം കളക്കര, അമീർ പട്ടണത്ത്, സുരേഷ് ശങ്കർ, ജംഷാദ് തുവ്വൂർ, വഹീദ് വാഴക്കാട്, സൈഫുന്നീസ സിദ്ധീഖ്, സൈനുദ്ധീൻ, ഉണ്ണി വാഴയൂർ, പ്രഭാകരൻ, അൻസാർ നൈതല്ലുർ, ഇസ്‌മായിൽ, അസ്‌ലം കളക്കര എന്നിവർ സംബന്ധിച്ചു.

Related Articles

- Advertisement -spot_img

Latest Articles