സൗദി വെസ്റ്റ്‌ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീന് പുതിയ സാരഥികൾ

മക്ക: ഐസിഎഫ് സൗദി വെസ്റ്റ്‌ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീന് പുതിയ സാരഥികളെ തെരെഞ്ഞെടുത്തു. മക്കയിൽ ചേർന്ന സൗദി വെസ്റ്റ് റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ വാർഷിക കൗൺസിലാണ് ഭാരവാഹികളെ തെരെഞ്ഞെടുത്തത്. നാഷണൽ മോറൽ എജ്യുക്കേഷണൽ സെക്രട്ടറി ഉമർ പന്നിയൂർ കൗൺസിൽ ഉൽഘാടനം ചെയ്‌തു. ഐസിഎഫ് നാഷണൽ ഫിനാൻസ് സെക്രട്ടറി ബഷീർ എറണാകുളം കൗൺസിലിന്റെ റിട്ടണിങ് ഓഫീസർ ആയിരുന്നു.

ധാർമ്മിക മൂല്യങ്ങളിലും സേവന മനസ്കതയിലും തല്പരരായ ഇളം തലമുറകളെ വർത്തെടുക്കുന്നതിൽ മദ്രസ്സകളും അധ്യാപകരും സമൂഹത്തിൽ വഹിക്കുന്ന പങ്ക് വലുതാണ്. പുതിയ കാലത്തെയും സാഹചര്യങ്ങളെയും ഉൾക്കൊണ്ട്‌ മുഅല്ലിമുകൾ ന്യുതന അധ്യാപന രീതികൾ സ്വായത്തമാക്കി മദ്രസ്സകളെ ഉന്നത നിലവാരത്തിൽ എത്തിക്കേണ്ടതുണ്ട്. വിദ്യാർത്ഥികളെ സമൂഹത്തിനും സമുദായത്തിനും രാജ്യത്തിന് തന്നെയും ഗുണമുള്ളവരാക്കിയെടുക്കാനും അധ്യാപകർ കഠിന പരിശ്രമങ്ങൾ നടത്തേണ്ടതുണ്ടെന്ന് കൗൺസിൽ അഭിപ്രായപ്പെട്ടു.

2025 – 26 വർഷത്തേക്കുള്ള ഭാരവാഹികളായി മൊയ്‌ദീൻ കുട്ടി സഖാഫി യൂണിവേഴ്സിറ്റി (പ്രസിഡന്റ് ) മുസ്തഫ സഅദി ക്ലാരി ( സെക്രട്ടറി ) എം എ റഷീദ് അസ്ഹരി ഇരിങ്ങല്ലൂർ ( ഫിനാൻസ് സെക്രട്ടറി ) ശംസുദ്ധീൻ ബുഖാരി, അബു മിസ്ബാഹ് (ഐ ടി & വെൽഫയർ) ഇബ്രാഹിം സഖാഫി, മുഹ്സിൻ സഖാഫി (എക്സാം) ഉസ്മാൻ സഖാഫി, അനീസ് സഖാഫി ( ട്രെയിനിങ് ) ഹനീഫ് ലത്വീഫി, ഇർഷാദ് ലത്തീഫി ( മാഗസിൻ )
തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് ചാപ്റ്റർ സെക്രട്ടറി ഷാഫി ബാഖവി മീനടത്തൂർ ആശംസകൾ നേർന്നു.

ഹസൻ സഖാഫി കണ്ണൂർ അധ്യക്ഷത വഹിച്ചു. ഓടക്കൽ ബാസ്വിത്ത് അഹ്സനി സ്വാഗതാവും എം എ റഷീദ് അസ്ഹരി നന്ദിയും പറഞ്ഞു

 

 

 

Related Articles

- Advertisement -spot_img

Latest Articles