ദുബൈയിൽ മലയാളി വിദ്യാർഥി കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

ദുബൈ: സന്ദർശക വിസയിൽ ദുബൈയിലെത്തിയ കോഴിക്കോട് സ്വദേശിയായ മലയാളി വിദ്യാർഥി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ദാരുണമായി മരിച്ചു. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് മിഷാൽ (19) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.

ഫോട്ടോഗ്രാഫിയിൽ വലിയ താൽപ്പര്യമുണ്ടായിരുന്ന മിഷാൽ, വിമാനങ്ങളുടെ ക്ലോസ്-അപ്പ് ഷോട്ടുകൾ പകർത്തുന്നതിനായി ഒരു ബഹുനില കെട്ടിടത്തിൻ്റെ ടെറസിൽ കയറുകയായിരുന്നു. ഇവിടെ വെച്ച്, വിമാനത്തിൻ്റെ ക്ലോസ്-അപ്പ് ഷോട്ട് പകർത്താൻ ശ്രമിക്കുന്നതിനിടെ കാൽ രണ്ട് പൈപ്പുകൾക്കിടയിൽ കുടുങ്ങി ബാലൻസ് നഷ്ടപ്പെട്ട് താഴേക്ക് വീഴുകയായിരുന്നു.

സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ വിദ്യാർഥിയായ മിഷാൽ രണ്ടാഴ്ച മുൻപാണ് ബന്ധുക്കളോടൊപ്പം ചെലവിടാനാണ് ദുബൈയിൽ എത്തിയത്.

മിഷാലിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയുമെന്ന് കുടുംബ സുഹൃത്തുക്കൾ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles