തൃശൂർ: കോർപ്പറേഷനിലെ നിലവിലെ കൗൺസിലിൻ്റെ അവസാനത്തെ യോഗം കടുത്ത അലങ്കോലത്തിലും തർക്കത്തിലും കലാശിച്ചു. യോഗത്തിൻ്റെ അജണ്ട കീറിയെറിഞ്ഞ് പ്രതിപക്ഷം പ്രതിഷേധിക്കുകയും അതിനെത്തുടർന്ന് മേയർ ഇറങ്ങിപ്പോവുകയും ചെയ്തു. ഇതോടെ കൗൺസിൽ യോഗം തീരുമാനമാകാതെ അലസി പിരിഞ്ഞു.
പൊതുചർച്ചക്ക് സമയം നൽകാതെ അജണ്ടയിലെ കാര്യങ്ങൾ പെട്ടെന്ന് പാസാക്കി യോഗം അവസാനിപ്പിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം തടസ്സമുണ്ടാക്കിയത്.
കൗൺസിൽ യോഗത്തിനിടെ പ്രതിപക്ഷം നഗരസഭയുടെ അജണ്ട കീറിയെറിയുകയും മേയർക്ക് നേരെ നീങ്ങുകയും ചെയ്തു. ഇതേ തുടർന്നാണ് മേയർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. ഇതോടെ കൗൺസിൽ യോഗം അലങ്കോലപ്പെടുകയും തീരുമാനങ്ങളില്ലാതെ അവസാനിക്കുകയും ചെയ്തു



