ആര്‍ എസ് സി ഹായില്‍ സോണ്‍ പ്രവാസി സാഹിത്യോത്സവ് ഡിസംബര്‍ 26 ന്

ഹായില്‍: കലാലയം സാംസ്‌കാരിക വേദി ഹായില്‍ സോണ്‍ സംഘടിപ്പിക്കുന്ന 15-ാമത് പ്രവാസി സാഹിത്യോത്സവ് ഈ മാസം 26 ന് നടക്കും. കലാ-സാഹിത്യ മേഖലകളിലായി എണ്‍പതിലധികം മത്സരങ്ങള്‍ നടക്കും. യൂനിറ്റ്, സെക്ടര്‍ തലങ്ങളിലെ മത്സരങ്ങളില്‍ വിജയികളായവരാണ് സോണ്‍ തലത്തില്‍ മാറ്റുരക്കുക.

ബഡ്സ്, കിഡ്സ്, പ്രൈമറി, ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു. ഹബീബ് മെഡിക്കല്‍ സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗതസംഘം ഐ സി എഫ് ഹായില്‍ റീജിണൽ പ്രസിഡന്‍റ് ബഷീര്‍ സഅദി കിന്നിങ്ങാര്‍ ഉദ്ഘാടനം ചെയ്തു.

ആര്‍ എസ് സി ഹായില്‍ സോണ്‍ ചെയര്‍മാന്‍ ഷാജഹാന്‍ അസ്‌ലമി ആറാട്ടുപുഴ അധ്യക്ഷനായി. ആര്‍ എസ് സി സോണ്‍ ജനറല്‍ സെക്രട്ടറി റഷീഖ് വിളയൂര്‍ പദ്ധതി അവതരണം നടത്തി. ബഷീര്‍ ഹാജി നല്ലളം, ശറഫുദ്ധീന്‍ താഴെ ചൊവ്വ, നൗഫല്‍ പറക്കുന്ന്, റഹീം തിരൂര്‍, യൂനുസ് ആറളം, അനസ് ഫാളിലി ചിലക്കൂര്‍, മുസ്തഫ ബാഖവി, അസീസ് കൊടിയത്തൂര്‍ സംസാരിച്ചു. സാഹിത്യോത്സവ് പോസ്റ്റര്‍ പ്രകാശനം ഹബീബ് മെഡിക്കല്‍ സെന്‍റര്‍ എം.ഡി നിസാം അലി പറക്കോട് നിര്‍വഹിച്ചു. ആര്‍ എസ് സി നാഷനൽ ‍ ഭാരവാഹികളായ അനസ് അമാനി, മുജീബ് നഹ, അബ്ദുല്‍ ഖാദിര്‍ ജീലാനി എന്നിവര്‍ സന്നിഹിതരായി. സാഹിത്യോത്സവ് രജിസ്ട്രേഷന്‍ ഉദ്ഘാടനം ഐ സി എഫ് ഹായില്‍ റീജിണൽ ഡെപ്യൂട്ടി പ്രസിഡന്‍റ് അബ്ദുസലാം റഷാദി നിര്‍വഹിച്ചു. ഷാജഹാന്‍ അസ്ലമി ആറാട്ടുപുഴ, ഫായിസ് സഖാഫി വെണ്ണക്കോട് നേതൃത്വം നല്‍കി.

സംഘാടക സമിതി ഭാരവാഹികളായി അബ്ദുല്‍ ഹമീദ് സഖാഫി, അബ്ദുറഹിമാന്‍ മദനി അല്‍കബ്, അബ്ദു റസാഖ് മദനി, അബ്ദുസലാം റഷാദി, മാനു ഹാജി, അബ്ദുറഹിമാന്‍ ഓമശ്ശേരി (ഉപദേശക സമിതി), ബഷീര്‍ സഅദി കിന്നിങ്ങാര്‍ (ചെയര്‍മാന്‍), നൗഫല്‍ പറക്കുന്ന് (ജനറല്‍ കണ്‍വീനര്‍), ബഷീര്‍ ഹാജി നല്ലളം (ഫിനാന്‍സ് കണ്‍വീനര്‍), അബ്ദു സലാം സഅദി, ഷാജഹാൻ അസ്ലമി ആറാട്ടുപുഴ (വൈസ് ചെയര്‍മാന്‍), മുസമ്മിൽ മാഹീൻ, റഷീഖ് വിളയൂർ (ജോ.കണ്‍വീനര്‍), അഫ്സൽ കായംകുളം, അബ്ദുറഹീം കായംകുളം (കോ-ഓഡിനേറ്റേഴ്സ്) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോർട്ട്: അഫ്‌സൽ കായംകുളം

 

Related Articles

- Advertisement -spot_img

Latest Articles