കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥിക്കും ഏജൻ്റിനും നേരെ മുഖംമൂടി ആക്രമണം; പിന്നിൽ സി പി എമ്മെന്ന് കോൺഗ്രസ്

കണ്ണൂർ: കണ്ണൂർ ജില്ലയിലെ മമ്പറത്ത് യുഡിഎഫ് സ്ഥാനാർഥിക്കും പോളിംഗ് ഏജൻ്റിനും നേരെ മുഖംമൂടി ധരിച്ചെത്തിയ സംഘത്തിൻ്റെ ക്രൂരമായ ആക്രമണം. വേങ്ങാട് പഞ്ചായത്തിലെ 16-ാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയായ ഷീന ടി, പോളിംഗ് ഏജൻ്റായ നരേന്ദ്ര ബാബു എന്നിവരാണ് ആക്രമിക്കപ്പെട്ടത്. നരേന്ദ്ര ബാബു നടത്തുന്ന ജനസേവന കേന്ദ്രത്തിൽ വെച്ച് ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം.

സ്ഥാപനത്തിനകത്തുണ്ടായിരുന്ന സ്ത്രീകളെ മാറ്റിനിർത്തിയ ശേഷമാണ് സംഘം നരേന്ദ്ര ബാബുവിനെ ക്രൂരമായി മർദ്ദിച്ചത്. ഇദ്ദേഹത്തെ റോഡിലേക്ക് വലിച്ചിഴച്ചും മർദ്ദിച്ചു. സ്ഥാനാർത്ഥിയായ ഷീന ടി-യെയും സംഘം ആക്രമിച്ചതായി കോൺഗ്രസ് നേതാക്കൾ പറയുന്നു. ആക്രമണത്തിന് പിന്നിൽ സി.പി.എം. പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിക്കുകയും പിണറായി പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. സ്ഥാപനത്തിലെ കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള സാധന സാമഗ്രികളും അക്രമിസംഘം നശിപ്പിച്ചു.

Related Articles

- Advertisement -spot_img

Latest Articles