കുടുംബ തർക്കം ദാരുണമായ കൊലപാതകത്തിലും ആത്മഹത്യയിലും അവസാനിച്ചു; കുട്ടികളടക്കം നാല് പേർ മരിച്ചു

കണ്ണൂർ: കണ്ണൂർ പയ്യന്നൂരിലെ കോറോത്ത് നാടിനെ നടുക്കിയ കുടുംബ ദുരന്തം. കുടുംബ വഴക്കിനെത്തുടർന്ന് രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു. കോറോം സ്വദേശിയായ ഷാജി (40), ഭാര്യ ശ്രീജ (34), ഇവരുടെ മക്കളായ അഭിനവ് (12), അനന്യ (8) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളെ വിഷം കൊടുത്തു കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

കോടതിയിലുള്ള സ്വത്ത് തർക്കവും കുടുംബപരമായ അസ്വാരസ്യങ്ങളുമാണ് ഈ കടുംകൈയിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു. ദീർഘനാളായി നിലനിന്നിരുന്ന തർക്കങ്ങളിൽ മാനസികമായി തളർന്ന കുടുംബം വലിയ സമ്മർദ്ദത്തിലായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. ഇന്ന് രാവിലെ ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles