ലുലു ഗ്രൂപ്പ് മാനേജരും വോളിബോൾ താരവുമായ ജോജോ ജേക്കബ് ദുബായിൽ അന്തരിച്ചു

ദുബൈ: കോട്ടയം രാമപുരം സ്വദേശിയും ദുബൈ അൽ തയ്യിബ് ഇന്റർനാഷണലിലെ (ലുലു ഗ്രൂപ്പ്) ലോജിസ്റ്റിക്സ് മാനേജറുമായ ജോജോ ജേക്കബ് (53) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ ജോലിക്ക് പോകാനായി മുഹൈസിനയിലെ താമസസ്ഥലത്ത് വാഹനം കാത്തുനിൽക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അൽ നഹ്ദ എൻ.എം.സി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ 26 വർഷമായി ലുലു ഗ്രൂപ്പിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം.

മികച്ചൊരു കായികതാരം കൂടിയായിരുന്ന ജോജോ, എം.ജി സർവകലാശാല, ബി.എസ്.എഫ്, കെ.ടി.സി എന്നിവയുടെ വോളിബോൾ ടീമുകളിൽ അംഗമായിരുന്നു. ദുബായിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് മൃതദേഹം വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫെറോന പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. രാമപുരം പുത്തൻപുരക്കൽ പരേതരായ ചാക്കോയുടെയും മരിയക്കുട്ടിയുടെയും മകനാണ്. ഭാര്യ: ജെയിൻ. മക്കൾ: ക്രിസിൻ മരിയ (ഓസ്‌ട്രേലിയ), കാതറിൻ മരിയ, ക്രിസ്റ്റോ ജേക്കബ്.

 

Related Articles

- Advertisement -spot_img

Latest Articles