തിരുവനന്തപുരം മൺവിളയിൽ വീടിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

തിരുവനന്തപുരം: മൺവിളയിൽ വീടിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മൺവിള സ്വദേശി സുജിത്ത് (38) ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങിയത്. അപകടത്തിൽ ഇവരുടെ വീട് പൂർണ്ണമായും കത്തിനശിച്ചു.

സിഗരറ്റ് കത്തിക്കുന്നതിനിടെ വീണ തീപ്പൊരിയിൽ നിന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ആദ്യം വീടിന്റെ ഒരു മുറിയിലാണ് തീ പടർന്നുപിടിച്ചത്. ഭയന്നുപോയ സുജിത്ത് ശുചിമുറിയിലേക്ക് ഓടിക്കയറിയെങ്കിലും അതിനോടകം തന്നെ തീ വീടൊട്ടാകെ ആളിപ്പടരുകയായിരുന്നു. വിവരമറിഞ്ഞ് കഴക്കൂട്ടത്തുനിന്നെത്തിയ അഗ്നിരക്ഷാ സേനാ വിഭാഗമാണ് തീയണച്ച് സുജിത്തിനെ ഉടനടി ആശുപത്രിയിലേക്ക് മാറ്റിയത്.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ജീവൻ രക്ഷിക്കാനാകാതെ അദ്ദേഹം മരണപ്പെട്ടത്. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles