27.9 C
Saudi Arabia
Monday, April 27, 2026
spot_img

ബംഗ്ലാദേശിൽ കനത്ത മഴയും ഇടിമിന്നലും; പത്തു വയസ്സുകാരനുൾപ്പെടെ 14 പേർ മരിച്ചു

ധാക്ക: ബംഗ്ലാദേശിൽ പ്രകൃതിക്ഷോഭം തുടരുന്നതിനിടെ ഇടിമിന്നലേറ്റ് പത്തു വയസ്സുകാരൻ ഉൾപ്പെടെ 14 പേർ മരിച്ചു. പാടത്ത് പണിയെടുക്കുകയായിരുന്ന കർഷകരും തുറന്ന പ്രദേശങ്ങളിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളുമാണ് മരിച്ചവരിൽ ഭൂരിഭാഗവും. വീടിന് പുറത്തുവെച്ചാണ് പത്തുവയസ്സുകാരന് മിന്നലേറ്റത്; കുട്ടിയോടൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് പേരും അപകടത്തിൽ മരണപ്പെട്ടു. രാജ്യത്തുടനീളം ശക്തമായ കാറ്റും മഴയും ഇടിമിന്നലും തുടരുകയാണ്. വിവിധയിടങ്ങളിൽ മഴക്കെടുതിയിൽ പരിക്കേറ്റ നിരവധി പേരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. തലസ്ഥാനമായ ധാക്കയുൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ബംഗ്ലാദേശിലെ പ്രധാന നദികളായ ടീസ്ത, ധർല, ബ്രഹ്മപുത്ര എന്നിവയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നത് മിന്നൽ പ്രളയത്തിന് കാരണമായേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തെ എട്ട് ജില്ലകളിൽ മാത്രം 438 മില്ലീമീറ്റർ മഴയാണ് പെയ്തത്. ഇടിമിന്നൽ മൂലമുണ്ടാകുന്ന അപകടമരണങ്ങൾ ബംഗ്ലാദേശിൽ വർഷാവർഷം വർധിച്ചു വരികയാണ്. ഈ സാഹചര്യത്തിൽ 2016-ൽ സർക്കാർ ഇടിമിന്നലിനെ ഒരു ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. എല്ലാ വർഷവും നൂറുകണക്കിന് ആളുകളാണ് ഇവിടെ മിന്നലേറ്റ് മരിക്കുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ മാത്രം 200-ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഒരു ദിവസം തന്നെ 82 പേർ മിന്നലേറ്റ് മരിച്ച ദാരുണ സംഭവങ്ങളും മുൻപ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles