വി.വി. പ്രകാശ് അനുസ്മരണം സംഘടിപ്പിച്ചു; നിലപാടുകളിൽ ഉറച്ചുനിന്ന ജനകീയ നേതാവെന്ന് ഒ.ഐ.സി.സി

ജിദ്ദ: പ്രമുഖ കോൺഗ്രസ് നേതാവും മലപ്പുറം ഡി.സി.സി മുൻ പ്രസിഡന്റുമായിരുന്ന വി.വി. പ്രകാശിന്റെ അഞ്ചാമത് ചരമവാർഷികത്തോടനുബന്ധിച്ച് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദയിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ആദരസൂചകമായി ഒരു മിനിറ്റ് മൗനാചരണം നടത്തി ആരംഭിച്ച ചടങ്ങിൽ അഷറഫ് അഞ്ചാലൻ ഉദ്ഘാടന പ്രസംഗം നിർവ്വഹിച്ചു. വി.വി. പ്രകാശ് കേവലം ഒരു നേതാവ് എന്നതിലുപരി പ്രവർത്തകരുടെ ആത്മവിശ്വാസമായിരുന്നുവെന്നും, സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിൽ അദ്ദേഹം നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടുമെന്നും യോഗം വിലയിരുത്തി. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതിബദ്ധതയും ജനപക്ഷ നിലപാടുകളും പുതുതലമുറയ്ക്ക് എന്നും പ്രചോദനമാണെന്ന് നേതാക്കൾ അനുസ്മരിച്ചു.

അസീസ്‌ ലാക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒ.ഐ.സി.സിയിലേക്ക് പുതുതായി കടന്നുവന്ന നാസർ കൂട്ടായി, മുസ്തഫ മേലാറ്റൂർ, അലി ആസാദ് എന്നിവരെ ഷാൾ അണിയിച്ച് സ്വീകരിച്ചു. പരിപാടിയിൽ യാസിർ നായിഫ്, ഫൈസൽ മക്കരപ്പറമ്പ്, നാസർ കോഴിത്തൊടി, സൈഫുദ്ദീൻ വാഴയിൽ, കമാൽ കളപ്പാടൻ, ഹർഷദ്, ഗഫൂർ വണ്ടൂർ എന്നിവർ സംസാരിച്ചു. യു.എം. ഹുസൈൻ മലപ്പുറം സ്വാഗതവും സാജു റിയാസ് നന്ദിയും രേഖപ്പെടുത്തി.

 

Related Articles

- Advertisement -spot_img

Latest Articles