നവയുഗം വായനവേദി പ്രതിമാസ ‘അക്ഷരസദസ്സ്’ ദമ്മാമിൽ സംഘടിപ്പിച്ചു

ദമ്മാം: നവയുഗം സാംസ്കാരികവേദി വായനവേദിയുടെ നേതൃത്വത്തിൽ പ്രതിമാസം സംഘടിപ്പിച്ചു വരുന്ന പുസ്തകചർച്ച പരിപാടിയായ “അക്ഷരസദസ്സ്” ദമ്മാമിൽ നടന്നു. ദമ്മാം നവയുഗം ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ വായനവേദി പ്രസിഡന്റ് ശ്രീകുമാർ വെള്ളല്ലൂർ അധ്യക്ഷത വഹിച്ചു. വായനവേദി സെക്രട്ടറി ബിനു കുഞ്ഞ് വാർഷിക/പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

നവയുഗം മുതിർന്ന നേതാവ് ഉണ്ണി പൂച്ചെടിയിൽ അക്ഷരസദസ്സിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അവിസ്മരണീയ നേതാവായിരുന്ന വെളിയം ഭാർഗവനെക്കുറിച്ചുള്ള അനുസ്മരണ പ്രഭാഷണവും അദ്ദേഹം ചടങ്ങിൽ നടത്തി. തുടർന്ന് നടന്ന സാഹിത്യ ചർച്ചയിൽ നവയുഗം വായനവേദി അംഗങ്ങളായ സജീഷ് പട്ടാഴി, അരുൺ വിജയൻ, അഖിൽ രാജ് എന്നിവർ യഥാക്രമം കാക്കനാടന്റെ ‘കാലപ്പഴക്കം’, എം. ടി. വാസുദേവൻ നായരുടെ ‘മഞ്ഞ്’, തകഴി ശിവശങ്കരപ്പിള്ളയുടെ ‘രണ്ടിടങ്ങഴി’ എന്നീ പ്രശസ്ത പുസ്തകങ്ങൾ സദസ്സിൽ അവതരിപ്പിച്ച് സംസാരിച്ചു.

സജീവമായ വായനാ ചർച്ചകൾക്കും അഭിപ്രായപ്രകടനങ്ങൾക്കും വേദിയായ അക്ഷരസദസ്സിന്റെ അടുത്ത പുസ്തകചർച്ച ഒക്ടോബർ 15 വ്യാഴാഴ്ച നടത്താൻ യോഗം തീരുമാനിച്ചു.

Related Articles

- Advertisement -spot_img

Latest Articles