തമിഴ്‌നാട് തഞ്ചാവൂർ സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

റിയാദ്: തമിഴ്‌നാട് തഞ്ചാവൂർ സ്വദേശിയായ പ്രവാസി റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. തഞ്ചാവൂർ സ്വദേശി നാസർ അബ്ദുൽ വാഹിദ് (61) ആണ് മരണപ്പെട്ടത്. കഴിഞ്ഞ 20 വർഷമായി റിയാദിലെ മലസിലുള്ള ‘ദാർ അൽ ദാദ്’ പ്രിന്റിങ് പ്രസ്സിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. പരേതരായ അബ്ദുൽ വാഹിദ് – ബഹുദാദ് ബീബി ദമ്പതികളുടെ മകനാണ്.

റോജ ഭാനുവാണ് നാസർ അബ്ദുൽ വാഹിദിന്റെ ഭാര്യ. ഫാത്തിമ, ശാഹുൽ ഹമീദ് എന്നിവർ മക്കളും മുഹമ്മദ് അനീസ് മരുമകനുമാണ്. മരണാനുബന്ധ നടപടിക്രമങ്ങൾ ഐസിഎഫ് വെൽഫെയർ ടീം അംഗങ്ങളായ റസാഖ് വയൽക്കര, ഇബ്രാഹിം കരീം എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

 

Related Articles

- Advertisement -spot_img

Latest Articles