റിയാദ്: സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിലെ ബലിപെരുന്നാൾ (ഈദുൽ അദ്‌ഹ) നിസ്‌കാര സമയങ്ങൾ പ്രഖ്യാപിച്ചു. വിവിധ പ്രവിശ്യകളിലെ സമയക്രമം വ്യക്തമാക്കുന്ന വിവരങ്ങൾ പ്രകാരം രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം പുലർച്ചെ അഞ്ചു മണി മുതൽ ആറു മണി വരെയുള്ള സമയങ്ങളിലായാണ് പെരുന്നാൾ നമസ്കാരം നടക്കുക.
കിഴക്കൻ പ്രവിശ്യയിലെ നഗരങ്ങളായ അൽ ഖോബാർ, ദമ്മാം, ജുബൈൽ എന്നിവിടങ്ങളിൽ പുലർച്ചെ 5:03-നാണ് നിസ്‌കാരം ആരംഭിക്കുന്നത്. അൽ ഹഫൂഫിൽ 5:07-നും ഹഫർ അൽ ബാത്തിനിൽ 5:15-നുമാണ് സമയം നിശ്ചയിച്ചിരിക്കുന്നത്. തലസ്ഥാന നഗരിയായ റിയാദിൽ 5:20-നും ബുറൈദയിൽ 5:28-നും പെരുന്നാൾ നമസ്കാരം നടക്കും.
വിശുദ്ധ നഗരമായ മക്കയിൽ രാവിലെ 5:54-നും മദീനയിൽ 5:49-നുമാണ് നിസ്‌കാര സമയം. ജിദ്ദയിൽ 5:56-ഓടെയായിരിക്കും വിശ്വാസികൾ ഈദ് നമസ്‌കാരത്തിനായി ഒത്തുചേരുക. തബൂക്കിൽ 5:53-നും തെക്കൻ നഗരങ്ങളായ ജിസാനിൽ 5:51-നും അബഹയിൽ 5:49-നും നമസ്കാരം നടക്കുമെന്ന് അറിയിപ്പിൽ പറയുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സൂര്യോദയ സമയത്തെ അടിസ്ഥാനമാക്കിയാണ് ഈ സമയക്രമം നിശ്ചയിച്ചിട്ടുള്ളത്.



