കരിപ്പൂരിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട: മുൻ കേസിലെ പ്രതികൾ പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി വൻ ലഹരിക്കടത്ത് നടത്തിയതിന് മലപ്പുറം ഊരകം സ്വദേശി ജസീം, മൂന്നിയൂർ സ്വദേശി അലി അക്ബർ എന്നിവരെ ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജൻസ് (ഡിആർഐ) സംഘം അറസ്റ്റ് ചെയ്തു. പാർസൽ മാർഗ്ഗമെത്തിയ 650 ഗ്രാം എംഡിഎംഎ  കൈപ്പറ്റാൻ എത്തിയപ്പോഴാണ് ഇവർ പിടിയിലായത്. 2025-ൽ കരിപ്പൂർ വിമാനത്താവളം വഴി ഒരു കിലോ എംഡിഎംഎ കടത്തിയ കേസിലെ പ്രധാന പ്രതികളാണ് ഇവർ രണ്ടുപേരും; ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇവർ വീണ്ടും ലഹരിക്കടത്ത് തുടർന്നത്.

അതേസമയം, ലഹരിക്കടത്ത് സംഘവുമായി അടുത്ത ബന്ധം പുലർത്തിയെന്നാരോപിച്ച് കരിപ്പൂർ പോലീസ് സ്റ്റേഷനിലെ മുൻ സിവിൽ പോലീസ് ഓഫീസറായ (സിപിഒ) ഗോവിന്ദ് രാജിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കോട്ടക്കൽ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ഇയാളെ, ലഹരി മാഫിയയുമായുള്ള ബന്ധം സംശയിച്ചതിനെത്തുടർന്ന് നേരത്തെ അച്ചടക്ക നടപടിയുടെ ഭാഗമായി അവിടേക്ക് സ്ഥലം മാറ്റിയിരുന്നു.

 

Related Articles

- Advertisement -spot_img

Latest Articles