അമേരിക്ക-ജി.സി.സി സംയുക്ത പ്രസ്താവന പ്രകോപനപരം; കടുത്ത ഭാഷയിൽ വിമർശിച്ച് ഇറാൻ

ടെഹ്റാൻ: അമേരിക്കയും ഗൾഫ് സഹകരണ കൗൺസിലും ചേർന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവന പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും കടുത്ത പ്രകോപനപരവുമാണെന്ന് ഇറാൻ. യു.എസ്-ജി.സി.സി രാജ്യങ്ങളുടെ ഈ നീക്കം തികച്ചും ഉത്തരവാദിത്തമില്ലാത്തതാണെന്ന് വ്യക്തമാക്കിയ ഇറാന്റെ വിദേശകാര്യ മന്ത്രാലയം, മേഖലയിൽ ഇത്തരം ശത്രുതാപരമായതും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതുമായ പെരുമാറ്റങ്ങൾ തുടരുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പും നൽകി.

മേഖലയിലെ സുരക്ഷയും സ്ഥിരതയും തകർക്കുന്ന തരത്തിലാണ് അമേരിക്കയുടെ ഇടപെടലുകളെന്നും വിദേശ ശക്തികളുടെ സാന്നിധ്യം ഗൾഫ് മേഖലയിലെ സമാധാനത്തിന് ഗുണം ചെയ്യില്ലെന്നുമാണ് ഇറാന്റെ നിലപാട്. പശ്ചിമേഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളിലൂടെയും പ്രാദേശിക കൂട്ടായ്മകളിലൂടെയും മാത്രമേ യഥാർത്ഥ സമാധാനം പുനഃസ്ഥാപിക്കാൻ സാധിക്കൂ എന്ന് ഇറാൻ ആവർത്തിച്ചു വ്യക്തമാക്കി. യു.എസുമായുള്ള താൽക്കാലിക സമാധാന കരാറിന്റെ ചർച്ചകൾ ഒരു വശത്ത് പുരോഗമിക്കുമ്പോഴും തങ്ങളുടെ പ്രാദേശിക പരമാധികാരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന കർശന സന്ദേശമാണ് ഈ പ്രതികരണത്തിലൂടെ ഇറാൻ നൽകുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles