റിയാദിൽ കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു; മയ്യിത്ത് സൗദിയിൽ ഖബറടക്കും

റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ കണ്ണൂർ സ്വദേശിയായ പ്രവാസി ഹൃദയാഘാതം മൂലം മരണപ്പെട്ടു. കണ്ണൂർ തലശ്ശേരി കാവുംഭാഗം സ്വദേശി പുലിക്കണ്ടി മഹ്‌മൂദ് (66) ആണ് അന്തരിച്ചത്. റിയാദിൽ ഒരു ഹോട്ടൽ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. ജോലിസ്ഥലത്ത് വെച്ച് പെട്ടെന്ന് കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടൻ തന്നെ റിയാദിലെ അൽ ഇമാൻ ജനറൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും നിർഭാഗ്യവശാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പരേതനായ മൊയ്തു പുലിക്കണ്ടിയാണ് പിതാവ്, മാതാവ്: പരേതയായ മറിയം. സാബിറയാണ് ഭാര്യ. താഹിറ, റഹ്മത്ത് എന്നിവർ മക്കളാണ്.

മരണപ്പെട്ട മഹ്‌മൂദിന്റെ മയ്യിത്ത് നിയമനടപടികൾ പൂർത്തിയാക്കി റിയാദിൽ തന്നെ ഖബറടക്കാനാണ് ബന്ധുക്കൾ തീരുമാനിച്ചിട്ടുള്ളത്. ഇതിനായുള്ള ഔദ്യോഗിക നടപടിക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, റിയാദ് കണ്ണൂർ ജില്ലാ കെ.എം.സി.സി പ്രസിഡൻ്റ് അൻവർ വാരം എന്നിവരുടെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തകരായ ജാഫർ വീമ്പൂർ, വലീദ് ഖാൻ, മമ്പാട് ശറഫു, തേഞ്ഞിപ്പലം, ഇദ്ദേഹത്തിന്റെ ബന്ധുവായ ഫൈസൽ എന്നിവർ സജീവമായി രംഗത്തുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles