മണികണ്ഠൻ രാമൻകുട്ടിക്ക് കേളി യാത്രയയപ്പ് നൽകി

റിയാദ്: പന്ത്രണ്ട് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി റൗദ ഏരിയ റൗദ സെന്റർ യൂണിറ്റ് മുൻ പ്രസിഡന്റ് മണികണ്ഠൻ രാമൻകുട്ടിക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ആനമാറി സ്വദേശിയായ മണികണ്ഠൻ രാമൻകുട്ടി റിയാദിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. റൗദയിലെ സ്വാദ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ഷഫീഖ് അധ്യക്ഷത വഹിച്ചു.

കേളി കേന്ദ്ര സെക്രട്ടറി സുനിൽകുമാർ, കേന്ദ്ര ജോയിന്റ് സെക്രട്ടറിമാരായ ഷാജി റസാഖ്, രജീഷ് പിണറായി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സജീവ്, ഹാരിസ്, റൗദ ഏരിയ ആക്ടിങ് സെക്രട്ടറി ബിജി തോമസ്, ഏരിയ സെക്രട്ടറി ഷാജി കെ. കെ., ഏരിയ പ്രസിഡന്റ് സലീം പി. പി., ഏരിയ ട്രഷറർ ഷഫീഖ്, രക്ഷാധികാരി സമിതി അംഗം ബിനിഷ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ചന്ദ്രൻ, ഭവിഷ് കുമാർ, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ശശിധരൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് സെക്രട്ടറി ആഷിക് ബഷീർ മണികണ്ഠൻ രാമൻകുട്ടിക്ക് കൈമാറി. യൂണിറ്റ് സെക്രട്ടറി സ്വാഗതവും മണികണ്ഠൻ രാമൻകുട്ടി മറുപടി പ്രസംഗവും നന്ദിയും രേഖപ്പെടുത്തി.ജ്, സഞ്ജയ് താപുർ, രജനീഷ്, തന്മയ് ഘോഷ് എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles