ഇറാഖിലെ ഏഴ് പ്രവിശ്യകളിൽ യു.എസ്-സൗദി വ്യോമാക്രമണം: 20 ഇറാഖികൾ കൊല്ലപ്പെട്ടു, 32 പേർക്ക് പരിക്ക്

ബാഗ്ദാദ്: മേഖലയിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടെ ഇറാഖിലെ ഏഴ് പ്രവിശ്യകളിലായി അമേരിക്കയും സൗദി അറേബ്യയും നടത്തിയ സംയുക്ത ആകാശ ആക്രമണങ്ങളിൽ കുറഞ്ഞത് 20 ഇറാഖികൾ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സിന്റെ (പി.എം.എഫ്) താവളങ്ങൾ ലക്ഷ്യമിട്ടാണ് പ്രത്യാക്രമണം നടന്നത്. ഇറാഖ് സൈന്യത്തിന്റെ ഭാഗമായ പി.എം.എഫിന്റെ ബാഗ്ദാദ്, വാസിത്, നിനവേ, ബസ്ര, കിർകുക്ക്, കർബല, ദിയാല എന്നീ പ്രവിശ്യകളിലെ ആസ്ഥാനങ്ങൾക്കും സൈനിക താവളങ്ങൾക്കും ആക്രമണത്തിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ സൗദി എണ്ണ നിലയങ്ങൾക്കും യു.എസ് താവളങ്ങൾക്കും നേരെ നടന്ന ഡ്രോൺ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഈ സംയുക്ത സൈനിക നീക്കമെന്ന് യു.എസ് സെൻട്രൽ കമാൻഡും സൗദി അറേബ്യയും വ്യക്തമാക്കി. വാരാന്ത്യത്തിൽ ആക്രമണങ്ങൾക്ക് താൽക്കാലിക ശമനമുണ്ടായിരുന്നെങ്കിലും വീണ്ടും ആക്രമണങ്ങൾ പുനരാരംഭിച്ചതോടെ പശ്ചിമേഷ്യൻ മേഖല വീണ്ടും കടുത്ത യുദ്ധഭീതിയിലാണ്. അടിയന്തര സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇറാഖി പ്രധാനമന്ത്രി നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ പ്രത്യേക യോഗം വിളിച്ചുചേർത്തിട്ടുണ്ട്.

 

 

 

Related Articles

- Advertisement -spot_img

Latest Articles