ജിദ്ദ: രണ്ടര പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ കോങ്ങാട് മണ്ഡലം കെ.എം.സി.സി വൈസ് പ്രസിഡന്റ് മുസ്തഫ കരിമ്പയ്ക്ക് സംഘടന യാത്രയയപ്പ് നൽകി. ജിദ്ദ കോങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർന്ന ചടങ്ങിൽ അദ്ദേഹത്തിന് സ്നേഹോപഹാരം നൽകി ആദരിച്ചു.
ജിദ്ദ കെ.എം.സി.സി പാലക്കാട് ജില്ലാ ട്രഷറർ ഷഹീൻ തച്ചമ്പാറ യാത്രയയപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുഹമ്മദലി കാഞ്ഞിരപ്പുഴയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ് ജലീൽ കാഞ്ഞിരം, തച്ചമ്പാറ പഞ്ചായത്ത് ജനറൽ സെക്രട്ടറി ജുനൈസ്, ഷംസു പാച്ചീരി എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ഫാരിസ് തച്ചമ്പാറ സ്വാഗതവും ട്രഷറർ സഫാദ് കരിമ്പ നന്ദിയും പറഞ്ഞു.



