ജിദ്ദ: ജിദ്ദയിലെ പ്രമുഖ കായിക-ആരോഗ്യ കൂട്ടായ്മയായ Mec7 ഹെൽത്ത് ക്ലബ്ബിൻ്റെ ആദ്യ ബ്രാഞ്ചായ ഷറഫിയ്യ കല്ല്പാർക്ക് യൂണിറ്റിൻ്റെ രണ്ടാം വാർഷികം വിവിധ ആഘോഷ പരിപാടികളോടെ വർണ്ണാഭമായി ആഘോഷിച്ചു. വെള്ളിയാഴ്ച രാവിലെ ആറു മണിക്ക് നൂറിലധികം ക്ലബ്ബ് അംഗങ്ങൾ അണിനിരന്ന കൂട്ട വ്യായാമത്തോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്.
ഷറഫിയ്യ ചീഫ് ട്രെയ്നർ ജംഷിബാവ കാരി ചടങ്ങിൽ എത്തിയ ഏവരെയും സ്വാഗതം ചെയ്തു. തുടർന്ന് നടന്ന ഔദ്യോഗിക ചടങ്ങിൽ ജിദ്ദ ചീഫ് കോർഡിനേറ്റർ മുസ്തഫ മാസ്റ്റർ വേങ്ങര രണ്ടാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ജിദ്ദ ചീഫ് ട്രെയ്നർ അഹമ്മദ് കുറ്റൂർ മുഖ്യപ്രഭാഷണം നടത്തി. ഷറഫിയ്യ ചീഫ് കോർഡിനേറ്റർ മുജീബ് മുതുവല്ലൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രെയ്നറും തലാൽ സ്കൂൾ പ്രിൻസിപ്പലുമായ സ്വാലിഹ് മാസ്റ്റർ പരിപാടികൾ നിയന്ത്രിച്ചു.
ജിദ്ദയിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും കെ.എം.സി.സി നേതാവുമായ നസർ വെളിയംകോട് പ്രഭാഷണം നടത്തി. ഇബ്രാഹിം കൊല്ലി പേരാമ്പ്ര, KMA ലത്തീഫ് മാസ്റ്റർ, നൗഷാദ് വണ്ടൂർ, റസാഖ് മാസ്റ്റർ വള്ളിക്കുന്ന്, ശരീഫ് തിരൂർ, ടി.കെ. അബ്ദുറഹിമാൻ, ഗഫൂർ സി.ടി, ഹാരിസ്ബാവു മമ്പാട്, സലാം മേലാറ്റൂർ, ഉസ്മാൻ മേലാറ്റൂർ, റഹീം കൊണ്ടോട്ടി, ഒ.കെ. നിഷാദ്, വിലാസ് കുറുപ്പ്, മുനീർ, നൂറുദ്ധീൻ പാലത്തിങ്ങൽ, അൻവർ പൈനാട്ട് തുടങ്ങി ജിദ്ദയിലെ വിവിധ യൂണിറ്റ് നേതാക്കൾ ആശംസകൾ നേർന്നു. നാട്ടിൽ നിന്നും Mec7 ഫൗണ്ടർ Dr. സലാഹുദീൻ സാർ, അംബാസിഡർ Dr. അറക്കൽ ബാവ സാർ, കെ.ടി. മുസ്തഫ, Dr. അബ്ദുറഹിമാൻ പാമങ്ങാടൻ, സലാഹ് കാരാടൻ തുടങ്ങിയ പ്രമുഖ ഭാരവാഹികളും ആശംസകൾ അറിയിച്ചു.
ആഘോഷത്തോടനുബന്ധിച്ച് അംഗങ്ങൾക്കായി വിവിധ ഗെയിം മത്സരങ്ങളും ഹെൽത്തി ബ്രേക്ക് ഫാസ്റ്റും ഒരുക്കിയിരുന്നു. കായിക മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും ചടങ്ങിൽ വിതരണം ചെയ്തു. കബീർ നീറാട്, അഷ്‌റഫ് വരിക്കോടൻ, റഷീദ് അൻസാരി, സമദ്ക, അസ്‌കർ കൊണ്ടോട്ടി, സബാഹ് മാസ്റ്റർ, ഷാനവാസ് എടവണ്ണ, ഉസ്മാൻ പുഴകാട്ടീരി, ഇബ്രാഹിം മുണ്ടപ്പലം, ജരീർ വേങ്ങര, മുർഷാദ്, മൂസ, ജംഷീർ ഒഴുകൂർ, നജ്മുദ്ധീൻ, ശിഹാബ് വണ്ടൂർ, സഈദ് കൊയിലാണ്ടി, റംഷി, റിയാസ്, ബാബു, ബഷീർ മസ്ദ, അൻവർ സാദത്, കോയ കൊണ്ടോട്ടി, അലി പുളിക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കബീർ നീറാട്, അസ്‌കർ കൊണ്ടോട്ടി എന്നിവർ കൃതജ്ഞത രേഖപ്പെടുത്തി.



