മൂന്നര പതിറ്റാണ്ടിൻ്റെ പ്രവാസത്തിന് വിരാമം; സലീം സഡാഫ്കോ നാട്ടിലേക്ക്.

ജിദ്ദ: മൂന്നരപതിറ്റാണ്ടിൻ്റെ പ്രവാസം അവസാനിപ്പിച്ച് ജിദ്ദ മങ്കട മണ്ഡലം കെ എം സി സി ഉപാധ്യക്ഷനും,ജിദ്ദ കൂട്ടിലങ്ങാടി പഞ്ചായത്ത് കെ എം സി സി ഉപദേശകമ്മിതി അംഗവും ,സദാഫ്കോ കമ്പനി ജീവനക്കാരനുമായ കൂട്ടിലങ്ങാടി,പടിഞ്ഞാറ്റുമുറി സ്വദേശി പൊട്ടൻപുലാൻ സലീം നാട്ടിലേക്ക് മടങ്ങുന്നു.ജിദ്ദയിലെ സാമൂഹ്യ,ജീവകാരുണ്യ രംഗത്തെ നിറസാനിധ്യമായിരുന്ന സലീം. ഒരു കാലഘട്ടത്തിൻ്റെ ഓർമ്മകളും,സൗഹൃദങ്ങളും ശേഷിപ്പിച്ച് പ്രവാസത്തോട് വിട പറയുമ്പോൾ നാട്ടിലെയും ജിദ്ദയിലേയും സുഹൃത്തുക്കളുടെ മനസിൽ മായാത്ത ഇടമാണ് ബാക്കിവെക്കുന്നത്.

ജിദ്ദയിൽ കൂട്ടിലങ്ങാടി പഞ്ചായത്ത് കെ എം സി സി സംഘടിപ്പിച്ച യാത്രയയപ്പ് പരിപാടിയിൽ കമ്മറ്റിയുടെ ഉപഹാരം ജിദ്ദ കെ എം സി സി സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് അബൂബക്കർ അരിമ്പ്ര നൽകി.സെൻട്രൽ കന്മറ്റി സെക്രട്ടറി നാസർ മച്ചിങ്ങലും,കരിം പടിക്കമണ്ണിൽ എന്നിവർ സ്‌നേഹാദരവ് കൈമാറി.ചടങ്ങിൽ അഷ്‌റഫ് കാപ്പാട് അധ്യക്ഷത വഹിച്ചു.സഫീർ ബാവ സ്വാഗതവും,ശിഹാബ് പടിക്കമണ്ണിൽ നന്ദിയും പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles