ഹമാസിനെതിരെ ഉപരോധം കടുപ്പിച്ച് യു.എസ്: സാമ്പത്തിക ശൃംഖലകളും ക്രിപ്റ്റോ കറൻസി അക്കൗണ്ടുകളും പൂട്ടി വിദേശകാര്യ മന്ത്രാലയം

വാഷിംഗ്ടൺ: ഫലസ്തീൻ സംഘടനയായ ഹമാസിന് സാമ്പത്തിക സഹായം നൽകുന്ന ശൃംഖലകളെ ലക്ഷ്യമിട്ട് പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ച് അമേരിക്ക. ഹമാസിന്റെ സൈനിക വിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡ്സിന്റെ ഡെപ്യൂട്ടി ബറ്റാലിയൻ കമാൻഡറും ഗസ്സ സ്വദേശിയുമായ സലീം അബ്ദുള്ള സലീം അൽ-സഖ്, ഫ്രാൻസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രണ്ട് വ്യക്തികൾ, സംഘടനയുമായി ബന്ധമുള്ള രണ്ട് സ്ഥാപനങ്ങൾ എന്നിവർക്കെതിരെയാണ് യു.എസ് ട്രഷറി ഡിപ്പാർട്ട്മെന്റ് ഉപരോധം ഏർപ്പെടുത്തിയത്.

ഹമാസിലേക്ക് നിയമവിരുദ്ധമായി ഫണ്ട് എത്തിക്കുന്നതിൽ അൽ-സഖ് നിർണ്ണായക പങ്കുവഹിക്കുന്നുണ്ടെന്ന് യു.എസ് ആരോപിച്ചു. വ്യാജ ചാരിറ്റി സ്ഥാപനങ്ങൾ, ക്രിപ്റ്റോ കറൻസി ചാനലുകൾ എന്നിവ ഉപയോഗിച്ച് ഉപരോധങ്ങൾ മറികടന്ന് രണ്ടു ദശലക്ഷത്തിലധികം ഡോളർ (20 ലക്ഷത്തിലധികം ഡോളർ) ഹമാസിലേക്ക് കടത്തിയ സങ്കീർണ്ണമായ സാമ്പത്തിക ശൃംഖലയെയാണ് പുതിയ നടപടിയിലൂടെ തകർത്തതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

ഹമാസിന് നിലനിൽപ്പിനായി നൽകുന്ന സാമ്പത്തിക സഹായങ്ങൾ തടയുകയും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരെ ഒറ്റപ്പെടുത്തി കർശന നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നത് തുടരുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്സിലൂടെ’ വ്യക്തമാക്കി.

 

 

 

Related Articles

- Advertisement -spot_img

Latest Articles